മധ്യപ്രദേശ്: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടുന്ന ആംബുലൻസിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവർ ഉൾപ്പടെ രണ്ട് പേര്‍ അറസ്റ്റിലായി. പ്രതികളിൽ രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്.
സഹോദരിക്കും, ഭര്‍ത്താവിനുമൊപ്പമാണ് പെൺകുട്ടി ആംബുലൻസിൽ യാത്ര ചെയ്‌തത്. എന്നാല്‍ ഇവരിലാരും രോഗി ആയിരുന്നില്ല എന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ (റേവ റേഞ്ച്) സാകേത് പാണ്ഡെ വ്യക്തമാക്കി. പെൺകുട്ടിയുടെ സഹോദരിക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഐജി സാകേത് പാണ്ഡെ പറഞ്ഞു. മൂവരെയും കൂടാതെ, ഡ്രൈവറും രണ്ട് സഹായികളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു.
വഴിമധ്യേ പെൺകുട്ടിയുടെ സഹോദരിയും ഭര്‍ത്താവും വെള്ളമെടുക്കാനെന്ന വ്യാജേന വാഹനത്തിൽ നിന്ന് ഇറങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ഇവരെ കയറ്റാതെ ആംബുലൻസ് ഓടിച്ചുപോവുകയായിരുന്നു. രാത്രി മുഴുവൻ പെൺകുട്ടിയെ ബന്ദിയാക്കിയ ശേഷം പിറ്റേന്ന് രാവിലെ പ്രതികൾ പെണ്‍കുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചതായി ഡിഐജി പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയിൽ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ വീരേന്ദ്ര ചതുർവേദിയെയും ഇയാളുടെ കൂട്ടാളി രാജേഷ് കെവാട്ടിനെയും പോലീസ് അറസ്‌റ്റ് ചെയ്തു.
TAGS: NATIONAL | RAPE
SUMMARY: Teen girl raped in running ambulance, two arrested
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…