LATEST NEWS

കാലടിയില്‍ 45 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എറണാകുളം: കാലടിയില്‍ വന്‍ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാം, സാഹില്‍ മണ്ഡല്‍, അബ്ദുള്‍ ഖുദ്ദൂസ് എന്നിവരാണ് കാലടി മാണിക്കമംഗലത്ത് നിന്നും പിടിയിലായത്. ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ച കാറിലായിരുന്നു കഞ്ചാവ് കടത്ത്.

കാറിന്റെ സീറ്റിനുള്ളില്‍ വലിയ പൊതികളില്‍ ആക്കിയാണ് പ്രതികള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡിഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. ഒഡീഷയില്‍ നിന്നും വാടകയ്‌ക്ക് എടുത്ത കാറില്‍ കേരള രജിസ്‌ട്രേഷനുള്ള വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എ എസ് പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘവും കാലടി പോലീസും ചേര്‍ന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പെരുമ്പാവൂര്‍, അങ്കമാലി, കാലടി മേഖലകളില്‍ വില്‍പ്പന നടത്തുന്നതിനായാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെയും പ്രതികള്‍ ഇത്തരത്തില്‍ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്.

SUMMARY: Three arrested with 45 kg of ganja in Kalady

NEWS BUREAU

Recent Posts

സ്കൂൾ കലോത്സവം; ‘എ’ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ വക 1000 രൂപ

ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ…

5 minutes ago

പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…

17 minutes ago

ശീതള്‍ ദേവി ചരിത്രമെഴുതി; ലോക പാരാ ആര്‍ച്ചറി ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം

പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…

32 minutes ago

കർണാടക സംസ്ഥാന ലേബർ മിനിമം സാലറി അഡ്വൈസറി ബോർഡ് ചെയർമാനായി മലയാളിയായ ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു

ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു.…

35 minutes ago

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ വോട്ടര്‍ പട്ടികയിൽ…

51 minutes ago

‘കൊന്നുകഷ്ണങ്ങളാക്കി എല്ലുകള്‍ കത്തിച്ചു’; ബിന്ദു പത്മനാഭൻ കൊലക്കേസില്‍ സെബാസ്റ്റ്യന്റെ മൊഴി പുറത്ത്

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി പുറത്ത്. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ…

1 hour ago