LATEST NEWS

‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട… സുധാമണി’; അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതിനെ പരിഹസിച്ച്‌ പി. ജയരാജൻ്റെ മകൻ

കണ്ണൂര്‍: അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്നതിനിടെ സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ‘വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി’ എന്നാണ് ജെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആദരിച്ചത്.

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് അമൃതാനന്ദമയി നല്‍കിയതെന്ന് പറഞ്ഞ സജി ചെറിയാന്‍ അവരെ ആശ്ലേഷിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

അതിനിടെയാണ് പരോക്ഷമായി പരിഹസിച്ച്‌ ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിയുടെ പ്രവര്‍ത്തി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നതാണ് പ്രധാന വിമര്‍ശനം. സുധാമണി എന്നായിരുന്നു മാതാ അമൃതാനന്ദമയിയുടെ ആദ്യകാല പേര്. പിന്നീട് അമൃതാനന്ദമയി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

എംഎല്‍എമാരായ സിആര്‍ മഹേഷ്, ഉമ തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. പുരസ്‌കാരം മലയാളഭാഷയ്ക്ക് സമര്‍പ്പിക്കുന്നുവെനന് മറുപടി പ്രസംഗത്തില്‍ അമൃതാനന്ദമയി പറഞ്ഞു.

SUMMARY: P. Jayarajan’s son mocks government’s honouring of Amritanandamayi

NEWS BUREAU

Recent Posts

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​നം സ്‌​​​​​കോ​​​​​ര്‍ നേ​​​​​ടിയതായി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി…

9 minutes ago

തൃശൂരില്‍ ഹോട്ടലിന്റെ മുൻ വാതിൽ തകര്‍ത്ത് കാട്ടാന അകത്ത് കയറി; സാധനങ്ങള്‍ നശിപ്പിച്ചു

തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…

19 minutes ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ പ്രതിഷ്ഠാവാർഷികത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…

33 minutes ago

കര്‍ണാടകയില്‍ കനത്ത ചൂട്, അഞ്ച് ജില്ലകളില്‍  താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ, ബീദറിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…

46 minutes ago

മലയാളം മിഷൻ അധ്യാപകർക്ക് പരിശീലന ക്യാംപ്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല  അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് 26നു രാവിലെ 9ന് ആർബിഐ…

1 hour ago

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനും പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനുമുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ…

1 hour ago