ബെംഗളൂരു: മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു. ബെളഗാവി ഹുക്കേരി താലൂക്കിലെ ബെനകനഹോളി ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ലക്ഷ്മൺ രാമ അംബാലി (49), മക്കളായ രമേഷ് അമ്പിളി (14), യല്ലപ്പ അംബാലി (12) എന്നിവരാണ് മരിച്ചത്.
ഘടപ്രഭ നദിയിൽ മീൻപിടിക്കുന്നതിനിടെയാണ് സംഭവം. ആഴത്തിൽ പോയി വല വീശാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി രമേഷ് നദിയിലേക്ക് വീണ്. രമേശിനെ രക്ഷപ്പെടുത്താനുള്ള ശ്രമത് യല്ലപ്പയും, ലക്ഷ്മൺ രാമയും നദിയിലേക്ക് വീഴുകയായിരുന്നു. മൂവരും രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഫയർ ഫോഴ്സും പോലീസും നടത്തിയ തിരച്ചിലിലാണ് മൂവരുടെയും മൃതദേഹം കണ്ടെടുത്തത്. യമകൻമാർഡി പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: 3 members of family drown in Ghataprabha river while fishing
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില് അമ്മയെയും അവരുടെ ആണ്സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ് എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…