ബെംഗളൂരു: കേന്ദ്ര ഘന- വ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മന്ത്രി സമീർ അഹ്മദ് ഖാനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥിയായ സി.പി. യോഗേശ്വര ബിജെപിയിൽ ചേക്കേറുകയും പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തുകയും ചെയ്തതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു കുമാരസ്വാമിയ്‌ക്കെതിരേ ഖാന്റെ വിവാദപരാമർശം.
പാർട്ടിയിലെ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം യോഗേശ്വര സ്വതന്ത്രനായി മത്സരിച്ചു. മറ്റു മാർഗ്ഗമില്ലാതെ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയും ചെയ്തു. ജെ.ഡി.എസിൽ ചേരാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. കാരണം കാലിയ കുമാരസ്വാമി ബി.ജെ.പിയേക്കാൾ അപകടകാരിയാണ്. ഇപ്പോൾ അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് എന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. നിറത്തെ ചൂണ്ടിക്കാട്ടി ആളുകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമാണ് കാലിയ.
സംഭവത്തിൽ പിന്നീട് മന്ത്രി മാപ്പ് പറഞ്ഞിരുന്നു. കുമാരസ്വാമി തന്നെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ആ സ്വാതന്ത്ര്യത്തിലാണ് കാലിയ എന്ന പദം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ പരാമർശം തെറ്റാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും വ്യക്തമാക്കിയിരുന്നു.
TAGS: KARNATAKA | HD KUMARASWAMY
SUMMARY: Karnataka Home Minister G Parameshwara hints at disciplinary action against Zameer Ahmed
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…