Categories: TOP NEWSWORLD

യുഎസില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

യുഎസിലെ ടെക്സസിലുണ്ടായ വാഹനാപകടത്തില്‍ നാലു ഇന്ത്യക്കാർ മരിച്ചു. കാർപൂളിങ് ആപ്പ് വഴി ഒരുമിച്ച്‌ യാത്ര നടത്തിയവരാണ് അപകടത്തില്‍ മരിച്ചത്. ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി പൂർണമായും കത്തി. ഡിഎൻഎ പരിശോധന നടത്തിയാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

ഡാലസിലുള്ള ബന്ധുവിനെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഫാറൂഖ് ഷെയ്ഖും. ബെന്റോന്‍വില്ലയിലുള്ള തന്റെ ഭാര്യയെ കാണാൻ പോവുകയായിരുന്നു ലോകേഷ്. തന്റെ അമ്മാവനെ കാണാനായി പോവുകയായിരുന്നു ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥിയായ ദർശിനി വാസുദേവൻ. മരിച്ച ആര്യൻ രഘുനാഥനും ഫാറൂഖ് ഷെയ്ഖും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ്നാട് സ്വദേശിയാണ്.

ഇവർ സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ അമിത വേഗതയില്‍ എത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കാർ കത്തിയമർന്നു. മൃതദേഹങ്ങള്‍ പൂർണമായും കത്തിക്കരിഞ്ഞതിനാല്‍ കാര്‍ പൂളിങ് ആപ്പ് വഴിയുള്ള വിവരങ്ങളാണ് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാൻ സഹായകമായത്.

TAGS: US | ACCIDENT | DEAD
SUMMARY: Car accident in US; Four Indians died

Savre Digital

Recent Posts

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

20 minutes ago

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

1 hour ago

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

2 hours ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

3 hours ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

4 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

5 hours ago