കളക്ടറേറ്റിലേക്ക് പരാതികള്‍ കഴുത്തില്‍ കെട്ടിതൂക്കി ഇഴഞ്ഞെത്തി വയോധികന്‍. മധ്യപ്രദേശിലെ നീമുച്ചിലില്‍ കളക്ടറേറ്റിലേക്കാണ് വേറിട്ട പ്രതിഷേധവുമായി വയോധികനെത്തിയത്. അഴിമതിക്കെതിരായ തന്റെ പരാതികള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ രേഖകള്‍ കഴുത്തില്‍ തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞാണ് പരാതിക്കാരന്‍ കളക്ടറേറ്റില്‍ എത്തിയത്. വയോധികന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
നീമുച്ച് സ്വദേശി മുകേഷ് പ്രജാപത് ആണ് വ്യത്യസ്ഥ പ്രതിഷേധവുമായി കളക്‌ട്രേറ്റിലെത്തിയത്. അഴിമതിക്കാരനായ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എല്ലാ ചൊവ്വാഴ്ചയും നീമുച്ച് ജില്ലാ കളക്ടറുടെ ഓഫീസില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്താറുണ്ട്. ഈ യോഗത്തിലേക്കാണ് വയോധികന്‍ രേഖകള്‍ കയറില്‍ കെട്ടി കഴുത്തില്‍ തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞും ഉരുണ്ടും എത്തിയത്.
ആറോ ഏഴോ വര്‍ഷത്തിലേറെയായി പരാതിപ്പെടുന്നുണ്ട്. എന്നാല്‍ പരാതിയില്‍ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല. അതിനാലാണ് വില്ലേജ് ഓഫീസര്‍ അഴിമതി നടത്തി എന്ന് തെളിയിക്കുന്ന രേഖകള്‍ കഴുത്തില്‍ കെട്ടി താന്‍ പ്രതിഷേധിച്ചതെന്നാണ് മുകേഷ് പറയുന്നത്.
TAGS: MADHYAPRADESH | COLLECTORATE
SUMMARY: Elderly man crawls to collectorate with complaints tied around his neck
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐടി. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം…