ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ 2 മലയാളികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ എം.എ. ഫയാസ്(31), മുഹമ്മദ് സഫാഫ് (30) എന്നിവരെയാണ് ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 6 മാസമായി ഇമ്മടിഹള്ളിയിലെ വാടക വീട്ടിൽ അന്താരാഷ്ട്ര ഫോൺകോളുകളെ ലോക്കൽ കോളുകളാക്കി മാറ്റി ഉപഭോക്താക്കൾക്കു കൈമാറുന്ന എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചു വരികയായിരുന്നു ഇരുവരും. 702 സിം കാർഡുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പ്രതികളിൽ നിന്ന് പിടികൂടി.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുറഞ്ഞ നിരക്കിൽ വീട്ടിലേക്ക് കോൾ ചെയ്യാനാണ് എക്സ്ചേഞ്ച് ഉപയോഗിച്ചത്. ഇങ്ങനെ പ്രതിമാസം 5 ലക്ഷത്തോളം രൂപ പ്രതികൾ സമ്പാദിച്ചു. ലഭിച്ച തുകയുടെ വിഹിതം ഗൾഫിലെ കൂട്ടാളികൾക്കു ഹവാല ഇടപാട് വഴി കൈമാറിയിരുന്നതായും കണ്ടെത്തി.
ടെലികോം കമ്പനികൾക്കു വൻ സാമ്പത്തിക നഷ്ടത്തിനു കാരണമായതിനു പുറമെ രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നു കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
SUMMARY : Malayali Duo held for illegally routing international telephone calls as local.
ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…
തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…