Categories: NATIONALTOP NEWS

2021ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ ആറിരട്ടിയെന്ന് റിപ്പോര്‍ട്ട്. സിവില്‍ രജിസ്ട്രേഷൻ സിസ്റ്റം (CRS) അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക ഡാറ്റ കേന്ദ്രം പുറത്തുവിട്ടു. ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021 ലെ മരണങ്ങളുടെ വർധനവ് ഏകദേശം 20 ലക്ഷമാണ്.

ഇത് നേരത്തെ രേഖപ്പെടുത്തിയിരുന്നു ആ വർഷത്തെ ഔദ്യോഗിക കോവിഡ് മരണസംഖ്യയായ 3.3 ലക്ഷത്തിന്റെ ആറിരട്ടിയാണ്. നാല് വർഷങ്ങള്‍ക്ക് ശേഷം പുറത്തുവിട്ട കണക്കു പ്രകാരം 26.0% വർധനവാണ് മരണ സംഖ്യയില്‍ 2020ല്‍ നിന്ന് 2021ലേക്ക് എത്തിയപ്പോള്‍ ഉണ്ടായത്. ഏറ്റവും കൂടുതല്‍ മരണസംഖ്യ കുറച്ചു കാണിച്ചത് ഗുജറാത്താണ്.

2021ല്‍ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തില്‍ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണവും. ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കിന്റെ 33 മടങ്ങ് കൂടുതലാണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു. മധ്യപ്രദേശില്‍ ഔദ്യോഗിക കോവിഡ് സംഖ്യയേക്കാള്‍ 18 മടങ്ങ് കൂടുതലും പശ്ചിമ ബംഗാളില്‍ 15 മടങ്ങ് കൂടുതലുമാണ് അധിക മരണങ്ങള്‍.

ബീഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അധിക മരണങ്ങള്‍ ഔദ്യോഗിക കോവിഡ് സംഖ്യയേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. ആ വർഷത്തെ ഔദ്യോഗിക കോവിഡ് മരണസംഖ്യയും കണക്കാക്കിയ അധിക മരണനിരക്കും തമ്മിലുള്ള ഏറ്റവും കുറഞ്ഞ വ്യത്യാസം കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു.

അതായത് യഥാർത്ഥ കണക്കുകള്‍ പങ്കുവെച്ചത് ഈ അഞ്ച് സംസ്ഥാനങ്ങളാണ്. 2021ലെ കോവിഡ് വർഷത്തില്‍, കോവിഡിന് മുമ്ബുള്ള അവസാന വർഷമായ 2019 നെ അപേക്ഷിച്ച്‌ ഏകദേശം 25.8 ലക്ഷം മരണങ്ങള്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മരണങ്ങളും കോവിഡ് മൂലമല്ല, എന്നാല്‍പ്പോലും 2019 നെ അപേക്ഷിച്ച്‌ 20 ലക്ഷം മരണങ്ങള്‍ കോവിഡ് വർഷം അധികം രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വാഭാവികമായി ഉണ്ടായ ജനസംഖ്യ വർധനവിലൂടെ മരണനിരക്ക് കൂടിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാല്‍ പോലും രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയ മരണ നിരക്കിനേക്കാള്‍ ആറിരട്ടി മരണം 2021 ല്‍ നടന്നുവെന്നത് കാണാതെ പോകാനാകുന്ന വസ്തുതയല്ല.

TAGS : COVID
SUMMARY : 2 million more people died from Covid in the country in 2021 than reported

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

4 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

5 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

6 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

6 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

7 hours ago