നിലമ്പൂര് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് പുരോഗമിക്കുമ്പോള് രണ്ടു റൗണ്ട് പിന്നിടുമ്പോള് യുഡിഎഫ് മുന്നില്. 1239 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്ഥി ആര്യാടന് ഷൗക്കത്ത് രണ്ടാം റൗണ്ടില് നേടിയത്. ഷൗക്കത്ത്, 7683, സ്വരാജ് 6444, അന്വര് – 2886, ബിജെപിയുടെ മോഹന് ജോര്ജ് 1148 വോട്ടുകളും നേടി.
ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. എല്ലാ റൗണ്ടുകളിലും വോട്ടെണ്ണിക്കഴിഞ്ഞതിനു ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ ഇലക്ഷൻ കമീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. 2,32,057 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1,76,069 വോട്ടുകളാണ് രേഖപ്പെടുത്തിയത്.
SUMMARY: Nilambur by election result live updates
ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില് അറസ്റ്റിലായ രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…
ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്ണവില സര്വകാല റെക്കോര്ഡില്. ഇന്ന് പവന് 280 രൂപ വര്ധിച്ച് 1,04,520 രൂപയായാണ് സ്വര്ണവില ഉയര്ന്നത്. ഗ്രാമിന്…
ന്യൂഡല്ഹി: സെന്ട്രല് വിസ്ത പദ്ധതിയുടെ ഭാഗമായി നിര്മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്മാണം അന്തിമഘട്ടത്തില്.…
ടെഹ്റാന്: ഇറാനില് നടക്കുന്ന സര്ക്കാര് വിരുദ്ധ പ്രക്ഷോഭത്തില് മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്…