ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു.
സെബു നഗരത്തിലെ ബിനാലിവ് ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ലാൻഡ്ഫില്ലിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ ഏറെയും.പ്രദേശത്തെ ചെറിയ കെട്ടിടങ്ങൾക്ക് മുകളിലേക്കായിരുന്നു മാലിന്യക്കൂമ്പാരം ഇടിഞ്ഞ് വീണത്. അപകട സമയത്ത് 100 ലധികം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. “ടൺ കണക്കിന് അവശിഷ്ടങ്ങൾ അവരുടെ മേൽ ഇടിഞ്ഞുവീണു മൂന്ന് ദിവസത്തിന് ശേഷവും തെരച്ചിൽ തുടരുകയാണെന്ന് ഒരു പ്രാദേശിക അഗ്നിശമന ഉദ്യോഗസ്ഥൻ ന്യൂസ് ഏജൻസികളോട് പറഞ്ഞു.
ഫിലിപ്പീൻസിലെ ദ്വീപുകളിലെ ലാൻഡ്‌ഫില്ലുകളിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.ഓപ്പറേറ്ററായ പ്രൈം ഇന്റഗ്രേറ്റഡ് വേസ്റ്റ് സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കയാണ്.
ബിനാലിവ് ലാൻഡ്‌ഫിൽ 20ഹെക്ടർ (49ഏക്കർ)വിസ്തൃതിയുള്ളതാണ്. അതിൽ മൂന്ന് ഹെക്ടർ വിസ്തൃതിയുള്ള മാലിന്യമലയാണ് ഇടിഞ്ഞത്.
SUMMARY: Garbage dump collapses in Philippines: 11 dead, 20 missing
ബെംഗളുരു: കുടക് സിദ്ധാപുര അഞ്ചിക്കാട് തട്ടാർകുന്നേൽ അനില വിനയ് പോൾ (53) ബെംഗളൂരു മത്തിക്കരെ ഗോകുല രഘുറാം റസിഡൻസിയിൽ അന്തരിച്ചു.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടമുണ്ടായത്. 300…
ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ തിളക്കമാർന്ന വിജയം നേടി. പരീക്ഷക്കിരുന്ന…
ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ നൂറുമേനി വിജയം സ്വന്തമാക്കി മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂള്‍. പരീക്ഷ എഴുതിയ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 3 വരെ 79 ശതമാനത്തിലധികം വോട്ടുകള്‍…
കൊല്ലം: കൊടുവിളയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.…