തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ 31 വയസ്സുള്ള സന്ധ്യ മകൾ 8 വയസ്സുള്ള അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്.
രാവിലെ ചായവെക്കാൻ ആയി ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളി പടരുകയായിരുന്നു. അടുക്കളയിൽ നിന്നും കിടപ്പുമുറിയിലേക്ക് ആളിപടർന്ന തീയിൽ നിന്നാണ് കിടന്നുറങ്ങുകയായിരുന്ന അനുശ്രീക്ക് പൊള്ളലേറ്റത്.
ശബ്‍ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ വെള്ളമൊഴിച്ച് തീ അണച്ചു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
SUMMARY: 2 people injured in fire that broke out from gas stove in Thrissur
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ ആറ് പേര്‍…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…