Follow the News Bengaluru channel on WhatsApp

ഡൽഹിയിൽ എഎപിക്ക് ഹാട്രിക്ക് വിജയം

ന്യൂദല്‍ഹി:  ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമുറപ്പിച്ച് എഎപി. ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എ എ പി 62 സീറ്റുകളിലും ബി ജെ പി 8 സീറ്റുകളിലുമാണ് മുന്നിട്ടു നിൽക്കുന്നത്.  ആം ആദ്മി പാര്‍ട്ടി വന്‍ വിജയം കൈവരിച്ചപ്പോള്‍ എങ്ങുമെത്താനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 17 ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അടുത്ത കാലത്തെ കനത്ത പരാജയമാണ് ബി.ജെ.പി ദല്‍ഹിയില്‍ നേരിട്ടത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ലെന്ന് മാത്രമല്ല കോൺഗ്രസ്സിന് 67 സീറ്റിൽ കെട്ടിവച്ച കാശും നഷ്ടപ്പെട്ടു.
2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി സ്വന്തമാക്കിയിരുന്നു. ബിജെപി 3 സീറ്റാണു അന്നു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല.

പൗരത്വ നിയമ ഭേദഗതി, കാശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ നടപടി, മുത്തലാഖ് ക്രമിനൽ കുറ്റമാക്കിയത് തുടങ്ങിയ വിഷയങ്ങളായിരുന്നു ബി.ജെ.പി.യുടെ പ്രചരണ വിഷയങ്ങൾ. എന്നാൽ വളരെ വ്യത്യസ്ത്മായ രീതിയിലൂടെയായിരുന്നു കെജ്രിവാൾ തിരഞ്ഞടുപ്പിനെ നേരിട്ടത്. ഡൽഹിയിലെ വികസ പ്രവർത്തനങ്ങൾ എണ്ണം പറഞ്ഞ് ജനങ്ങളിലെത്തിക്കുന്നതിൽ ആം ആദ്മി പ്രവർത്തകർ വിജയിച്ചു. ഹിന്ദു ഭൂരിപക്ഷ മേഖലയായ ഡെൽഹിയിൽ ഹിന്ദു വികാരം ആളിക്കത്തിക്കാൻ നോക്കിയ ബി.ജെ.പി. യെ ജനങ്ങൾ കൈ ഒഴിയുകയായിരുന്നു. പൗരത്വ വിഷയത്തിൽ കെജ്രിവാൾ കാണിച്ച സംയമനം ഫലം കണ്ടു എന്നു തന്നെ പറയാം.

പട് പട് ഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന ഷഹീൻ ബാഗ് ഉൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിലും എ എ പി യുടെ അമാനത്തുള്ള ഖാൻ ആണ് വിജയിച്ചത്‌.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.