ബെംഗളുരു നഗരത്തെ 24 മണിക്കൂര്‍ സിറ്റിയാക്കുമെന്ന് കമ്മീഷണര്‍

ബെംഗളുരു: ബെംഗളുരു നഗരത്തെ 24 മണിക്കൂര്‍ നഗരമാക്കി മാറ്റാന്‍ സിറ്റി പോലിസ് തയ്യാറെടുക്കുകയാണെന്ന് പോലിസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു. ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. 24 മണിക്കൂര്‍ നഗരമാക്കി മാറ്റുന്നതിന് വേണ്ടി പോലിസ് ഉദ്യോഗസ്ഥരെ ബോധവത്കരിക്കുകയാണ് അധികൃതര്‍. രാത്രി 11 മണിക്ക് നഗരം പൂട്ടുകയാണെങ്കില്‍ എല്ലാ നല്ല ആളുകളും അകത്ത് തന്നെ നില്‍ക്കുകയും മോശമായവര്‍ പുറത്തിറങ്ങുമെന്നും കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ 285 ഹൊയ്‌സാല വാഹനങ്ങള്‍ ഇപ്പോള്‍ ബെംഗളുരു പോലിസിനുണ്ട്. ജനങ്ങള്‍ സഹായം ആവശ്യപ്പെട്ടാല്‍ പത്ത് മിനിറ്റിനകം സഹായം ലഭിക്കും. ഹൊയ്‌സാല പട്രോളിങ് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് മൂന്ന് മിനിറ്റിനകം സഹായം എത്തിക്കാനുള്ള പരിശ്രമത്തിലാണെന്ന് അദേഹം പറഞ്ഞു. വരുന്ന ബജറ്റില്‍ പോലിസ് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ. ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ഞൂറ് മുതല്‍ അറുന്നൂറ് വാഹനങ്ങളുണ്ടെങ്കില്‍ ഇത് സാധിക്കും. നിര്‍ഭയ പദ്ധതിക്ക് കീഴില്‍ 17000 ക്യാമറകള്‍,സിറ്റി പോലിസ് കമ്മീഷണേഴ്‌സ് ഓഫീസിലെ മള്‍ട്ടി-സ്റ്റോര്‍ അഡ്വാന്‍സ്ഡ് കണ്‍ട്രോള്‍ റൂമും നഗരത്തിന് ലഭിക്കുമെന്ന് അദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.