കോയമ്പത്തൂരിൽ കേരള എസ് ആർ ടി സി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 20 പേർ മരണപ്പെട്ടു

കോയമ്പത്തൂർ : കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കേരള സ്റ്റേറ്റ് ആർ ടി.സിയുടെ എ.സി.വോള്‍വോ ഗരുഡ ബസ് കണ്ടയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് കണ്ടക്ടറും ഡ്രൈവറുമടക്കം 19 മരണപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും അടുത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കെ.എസ്.ആർ ടി .സി യുടെ ആർ എസ് 784 ബെംഗളൂരു- എറണാകുളം ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 3.15 നോടെയാണ് അപകടം നടന്നത്.
പാലക്കാട് തൃശൂർ ജില്ലയിലുള്ളവരാണ് അപകടത്തിൽ പെട്ടവരിൽ കൂടുതൽ.
മരണപെട്ടവര്‍ :
1..ബസ് ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷ് (44), 2.കണ്ടക്ടർ പിറവം വെളിയനാട് സ്വദേശി ബൈജു (47), 3. തൃശൂർ ചിയ്യാരം കരുവാൻ റോഡിൽ ചിറ്റിലപ്പള്ളി പോളിന്റെ മകൻ ജോഫി സി. പോൾ (33), 4. തൃശൂർ ചിറ്റിലപ്പിള്ളി കുറവങ്ങാട്ട് വീട്ടിൽ മണികണ്ഠന്റെ മകൻ ഹനീഷ് (25), 5. അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പരേതനായ കൊള്ളന്നൂർ കൊട്ടേക്കാട്ടിൽ പരേതനായ ഡേവിസിന്റെ മകൻ യേശുദാസ്(38), 6. ഏരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സിൻജോയുടെ ഭാര്യ അനു(24), 7. ഒല്ലൂർ അമ്പാടൻ വീട്ടിൽ റാഫേലിന്റെ മകൻ ഇഗ്നി റാഫേൽ (38), 8. വടക്കേക്കാട് അണ്ടത്തോട് കുമാരൻപടി കല്ലുവളപ്പിൽ മുഹമ്മദാലി മകൻ നസീഫ്(24), 9. പുതുക്കാട് കല്ലൂർ പാലത്തുപറമ്പിൽ മംഗലത്ത് വീട്ടിൽ പരേതനായ ശശികുമാറിന്റെ മകൻ കിരൺ കുമാർ (23),10. അങ്കമാലി തുറവൂർ നെല്ലിക്കാക്കുടി കിടങ്ങേൻ (പൊട്ടോളി) ഷാജുവിന്റെ മകൻ ജിസ്‌മോൻ (22),11. ഓലിയാൻ കവലയ്ക്കു സമീപം കളീക്കൽ (സണ്ണി ഫോട്ടോസ് ) എംസി. മാത്യു (34), 12. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര തോപ്പിൽ വീട്ടിൽ ഗോകുൽനാഥന്റെ ഏകമകൾ ഗോപിക (23),13. പാലക്കാട് സ്വദേശികളായ ശിവകുമാർ (35), 14.രാഗേഷ് (35), 15.റോസ്‌ലി (64), 16.എറണാകുളം ഇടപ്പള്ളി സ്വദേശി ഐശ്വര്യ (28), 17.ചോറ്റാനിക്കര തിരുവാണിയൂർ കുംഭപ്പിള്ളി വി. പുരുഷോത്തമന്റെ മകൻ പി. ശിവശങ്കർ (30), 18.കണ്ണൂർ സ്വദേശി സനൂപ് (30), 19.ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മാനസി മണികണ്ഠൻ (20) എന്നിവരാണ് മരിച്ചത്.
കോയമ്പത്തൂർ സേലം ബൈപാസിൽ ഇടയ്ക്കുള്ള മീഡിയൻ മറികടന്ന് വൺവേ തെറ്റിച്ചെത്തിയ എറണാകുളം റജിസ്ട്രേഷനുള്ള ലോറി കെ എസ് ആർ ടി സിക്കു നേരെ ഇടിച്ചു കയറുകയായിരുന്നു.
കണ്ടയ്‌നർ ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് നിഗമനം. അപകടത്തിന് ശേഷം ലോറിയിലുണ്ടായിരുന്നവർ ഓടി പോയിരിക്കുകയാണ്.
48 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അതിലേറെയും മലയാളികളെന്നാണ് സൂചന. എറണാകുളം ഡിപ്പോ യിലെ ബസാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍നിന്നും എറണാകുളത്തേക്കു തിരിച്ചു പോകേണ്ട ബസായിരുന്നു. യാത്രക്കാര്‍ കുറവായതിനാല്‍ തിങ്കളാഴ്ചത്തേക്കു മാറ്റി വെക്കുകയായിരുന്നു. അപകട കാരണം അന്വേഷിക്കാന്‍ ഉത്തര വിട്ടെന്നു ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
തിരുപ്പൂര്‍ കലക്ടര്‍, എസ്.പി. എന്നിവര്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.