Follow the News Bengaluru channel on WhatsApp

ആൾ ഇന്ത്യ കെ എം സി സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ഇന്ന്

ബെംഗളൂരു : ആൾ ഇന്ത്യ കെ എം സി സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ഇന്ന്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ് യുവതി യുവാക്കളാണ് ശിവാജി നഗർ ഖുദ്ദൂസ് സാഹബ് ഈദ് ഗാഹ് മൈതാനിയിൽ രാവിലെ ഒമ്പതു മണി മുതൽ നടക്കുന്ന ചടങ്ങിൽ വെച്ച് വിവാഹിതരാകുന്നത്.

ജാതിമത ഭേദമന്യെ, ദേശ ഭാഷാ വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നുമായി അപേക്ഷകള്‍ ക്ഷണിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട സര്‍വ്വേ നടത്തിയാണ് അര്‍ഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്ത്.

കഴിഞ്ഞ വര്‍ഷം ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 59 ഇണകളുടെ സമൂഹവിവാഹമായിരുന്നു എഐകെഎംസിസി സംഘടിപ്പിച്ചത്. ഇവരുടെ ദാമ്പത്യ ജീവിതത്തിലെ ക്ഷേമാന്വേഷണങ്ങള്‍ നടത്താന്‍ സംഘടന ശ്രദ്ധിക്കാറുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് ഈ കുടുംബങ്ങുടെ ഒരു സംഗമം നടത്തുകയും ചെയ്തിരുന്നു.

സമൂഹ വിവാഹത്തോടനുബന്ധിച്ച് വിവിധ ഏരിയാകളിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇതിൽ 609 യൂണിറ്റ് രക്തം ശേഖരിക്കാനായി. നിംഹാന്‍സ്, ഇന്ദിരാഗാന്ധി ചൈൽഡ് ഹോസ്പിറ്റൽ തുടങ്ങിയ ആസ്പത്രിളിലേക്കാണ് ക്യാമ്പുകളിൽ നിന്നും ശേഖരിക്കുന്ന രക്തം ദാനം ചെയ്യുന്നത്. ഈ ആസ്പത്രികളുടെ സഹകരണത്തോടെ സമൂഹ വിവാഹ സദസ്സിനു സമീപത്തായി അന്നേ ദിവസം മെഗാ രക്ത ദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

ഇരുപത്തെട്ട് ഏരിയകളില്‍ നിന്നുള്ള പ്രവര്‍ത്തരിൽ നിന്ന് വാട്ട്‌സാപ്പ് കലക്ഷനിലൂടെ സ്വരൂപിച്ച തുകയും നാട്ടിലെയും വിദേശത്തെയും സുമനസ്‌കരുടെ വലിയ സഹായങ്ങളുമാണ് ഈ വലിയ ദൗത്യവുമായി മുന്നോട്ട് പോവാന്‍ എഐകെംസിസിക്ക് പ്രചോദനമാകുന്നത്. വാട്ട്‌സാപ്പ് കലക്ഷനിലും രക്തദാന ക്യാമ്പ് സംഘാടനത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച ഏരിയകള്‍ക്ക് സമൂഹ വിവാഹ സദസ്സിൽ വെച്ച് ഉപഹാരം സമര്‍പ്പിക്കും.

രാവിലെ ഒമ്പത് മണി മുതല്‍ വിവാഹ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സൗഹൃദ സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എഐകെഎംസിസി ബെംഗളൂരു സെന്‍ട്രൽ കമ്മിറ്റി പ്രസിഡണ്ട് ടി.ഉസ്മാന്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ വിശിഷ്ടാതിഥിയായിരിക്കും. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദു. വഹാബ് എം.പി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, നവാസ് ഗനി എം.പി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് ഡി.കെ ശിവകുമാര്‍ എം.എ..എ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍കേന്ദ്ര മന്ത്രി സി.എം ഇബ്രാഹീം, എം.എ..എ മാരായ ആര്‍.രാമലിംഗ റെഡ്ഡി, കെ.ജെ ജോര്‍ജ്, ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍, ഡോ.ഉദയ് ബി ഗരുഡാചാര്‍, യു.ടി ഖാദര്‍, എന്‍.എ ഹാരിസ്, രിസ്‌വാന്‍ അര്‍ഷദ്, കെ.എ.എം മുഹമ്മദ് അബൂബക്കര്‍, പാറക്കൽ. അബ്ദുല്ല ബി.എം ഫാറൂഖ് എം.എ..സി, ഡോ.എന്‍.എ മുഹമ്മദ്, ദസ്തഗീര്‍ ആഗ, സിറാജ് ഇബ്രാഹീം സേഠ്, കെ.പി.എ മജീദ്, എം.സി മായിന്‍ ഹാജി, ഡോ. പി.സി ജാഫര്‍ ഐ.എ.എസ്, എം.ബി ഇബ്രാഹീം ഐ.എ.എസ്, കൗണ്‍സിലര്‍ മുജാഹിദ് പാഷ,എസ്.എസ്.എ ഖാദര്‍ ഹാജി, ഫാ.ജോര്‍ജ് കണ്ണന്താനം, സ്വാമിജി വിപിന്‍ ചെറുവുള്ളി., എ.ഷംസുദ്ദീന്‍, അഡ്വ. റഹ്മത്തുള്ളാഹ്, അഡ്വ. നൂര്‍ബീനാ റഷീദ്, സി.കെ സുബൈര്‍,ടി.പി അഷ്‌റഫലി, കെ.പി മുഹമ്മദ് കുട്ടി, തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. പി.എ ഇബ്രാഹീം ഹാജി, ഡോ. മഞ്ജുനാഥ് സി, ഡോ സി രാമചന്ദ്ര, ഡോ. മുഹമ്മദ് മജീദ്, ഡോ. ഹസ്സന്‍ കുഞ്ഞി, സൈനു. ആബിദീന്‍, ഡോ. അന്‍വര്‍ അമീന്‍, കമാല്‍ വരദൂര്‍, എന്‍.കെ മുസ്ഥഫ, ദില്ഷ‍ന്‍ ഖാന്‍, പ്രസീദ് കുമാര്‍, എം.ടി.പി മുഹമ്മദ് കുഞ്ഞി, ബി.എ ഹനീഫ എന്നിവരെ ചടങ്ങിൽ ആദരിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.