Follow the News Bengaluru channel on WhatsApp

ബെംഗളുരുവില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം തുടങ്ങാന്‍ ആമസോണ്‍

ബെംഗളുരു: ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ ഊബര്‍ ഈറ്റ്‌സിന്റെ വിടവ് നികത്താന്‍ ആമസോണ്‍ എത്തുന്നു. സ്വിഗ്വിക്കും സൊമാറ്റോയ്ക്കും കനത്ത വെല്ലുവിളിയായിരിക്കും കമ്പനി ഉയര്‍ത്തുക. ബംഗളുരുവിലാണ് പരീക്ഷണഘട്ടത്തില്‍ ഭക്ഷണവിതരണം ആരംഭിക്കുക. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിപണിയില്‍ ഒന്നാമതെത്താന്‍ തങ്ങള്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആമസോണിന്റെ നിക്ഷേപകരിലൊരാള്‍ അറിയിച്ചു.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയും ആമസോണ്‍ ഇന്ത്യയും സംയുക്തമായി ആരംഭിക്കുന്ന സ്ഥാപനമാണ് ബെംഗളുരുവിലെ ഭക്ഷണശാലകളുമായി കരാറിലെത്തിയിരിക്കുന്നത്. 10 മുതല്‍ 15 ശതമാനം വരെ കമ്മീഷന്‍ വാങ്ങിയാണ് ഭക്ഷണവിതരണമെന്നാണ് വിവരം. സൊമാറ്റോയും സ്വിഗ്വിയും തങ്ങളുടെ ഹോട്ടല്‍പങ്കാളികളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്റെ പകുതിമാത്രമാണ് ആമസോണ്‍ ഈടാക്കുന്നത്. ഇത് വിപണിയില്‍ കനത്ത വെല്ലുവിളിയായിരിക്കും രണ്ട് കമ്പനികള്‍ക്കും ഉയര്‍ത്തുക. അടുത്തിടെയാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയിലെ വമ്പനായിരുന്ന ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.