കോറോണ മുൻകരുതൽ : അസുഖബാധിതരായ വിദ്യാർത്ഥികൾക്ക് അവധി

ബെംഗളൂരു : കോറോണ വ്യാപനത്തിനെതിരെ മുൻകരുതലിൻ്റെ ഭാഗമായി പനി, ജലദോഷം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾക്ക് അവധി നൽകാൻ കർണാടക സർക്കാർ സ്കൂൾ അധികൃതർക്കു നിർദ്ദേശം നൽകി. ശ്വാസതടസ്സം, കഫകെട്ട്, പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങളുള്ള വിദ്യാർത്ഥികളും അധ്യാപകരും മറ്റ് സ്കൂൾ ജീവനക്കാരും അവധിയെടുത്ത് വീട്ടിൽ വിശ്രമിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. അസുഖം ഭേദമായെന്ന് കാണിക്കുന്ന ഡോക്ടറുടെ ഉറപ്പോടെ മാത്രമേ സ്കൂളിലേക്ക് വരാൻ പാടുള്ളു എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും ഇതു ബാധകമാണ്. ഇവർക്ക് പനിയുണ്ടായാൽ പ്രത്യേക മുറിയിൽ താമസിപ്പിക്കേണ്ടതാണ്.
കൊറോണ മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാനത്ത് സർക്കാർ – സ്വകാര്യ ആശുപത്രികളിലായി 1680 ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കർണാടകയിലെ വിമാനത്താവളങ്ങളിൽ എത്തുന്നവരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉള്ള സംസ്ഥാനത്തെ തൊഴിലാളികൾക്ക് 29 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധിയും അനുവദിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.