Follow the News Bengaluru channel on WhatsApp

ലോക്ക് ഡൗണിനിടെ കാറിൽ കറങ്ങിയ യുവ നടിക്ക് വാഹനാപകടത്തിൽ പരുക്ക്

ബെംഗളുരു : കോവിഡ് 19 മഹാമാരിയെ തുരത്താൻ രാജ്യമൊട്ടാകെ തീവ്രശ്രമങ്ങളിലേർപ്പെട്ടു കഴിയുമ്പോഴും സമൂഹത്തിനു മാതൃകയാകേണ്ട സിനിമാ താരത്തിന് വാഹനാപകടത്തിൽ പരുക്ക്. സിനിമാ താരം ശർമിള മന്ദ്രെ ആണ് ലോക്ക് ഡൗണിനിടെ സുഹൃത്തിന്റെ കൂടെ കാറിൽ കറങ്ങുമ്പോൾ അപകടത്തിൽപെട്ടത്. ശനിയാഴ്ച പുലർച്ചെ രണ്ടരക്ക് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്കിന് സമീപം വസന്ത നഗർ മേൽപ്പാലത്തിന് താഴെയുള്ള തൂണിലിടിച്ചാണ് അപകടം. ശർമിളയും സുഹൃത്ത് വസന്ത് ശർമയും ആണ് കാറിലുണ്ടായിരുന്നത്. കൈക്ക് പരുക്കേറ്റ സുഹൃത്ത് വസന്ത് ശർമയും കൈക്കും മുഖത്തും പരുക്കേറ്റ ശർമിളയും ഇപ്പോൾ ചികിത്സയിലാണ്. എവിടെ വച്ചാണ് വാഹനാപകടമുണ്ടായത് എന്ന കാര്യത്തിൽ രണ്ടു പേരും വ്യത്യസ്തങ്ങളായ മൊഴികളാണ് നൽകുന്നതെന്ന് പോലിസ് വൃത്തങ്ങൾ അറിയിച്ചു. യാത്രാ പാസ്സ് ഇല്ലാതിരുന്നിട്ടും കാറിൽ കറങ്ങിയത് മറച്ചു വയ്ക്കാനാണ് രണ്ടു പേരും ശ്രമിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.