Follow the News Bengaluru channel on WhatsApp

കോവിഡ് മരണം നാലായി : ദക്ഷിണ കന്നഡയിൽ പുതിയ രണ്ട് കൊറോണ പോസിറ്റീവ്; സംസ്ഥാനത്താകെ 16 പുതിയ കേസുകൾ

ബെംഗളുരു : ഇന്നലെ റിപ്പോർട്ട് ചെയ്ത 125 മത്തെ കോവിഡ് 19 പോസിറ്റീവ് ആയിരുന്ന ബാഗൽക്കോട്ട് സ്വദേശി മരണപ്പെട്ടതോടെ കർണാടകയിൽ കോവിഡ് 19 മരണം നാലായി. വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 75 കാരൻ ഇന്നലെയാണ് അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. 24 മണിക്കൂറിനുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പത്ത് ദിവസം മുൻപ് മകൾ അദ്ദേഹത്തെ കാണാൻ വന്നിരുന്നു എന്നതൊഴിച്ചാൽ കൊറോണ വൈറസ് പകരാനുള്ള മറ്റു സാധ്യതകളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ബംഗ്ലൂരിൽ തന്നെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മകനടക്കം മറ്റു കുടുംബാംഗങ്ങളും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഡബ്ല്യൂ. എച്ച്. ഒ പ്രൊട്ടോക്കോള്‍ അനുസരിച്ചു  മരണാനന്തരചടങ്ങുകൾ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ദക്ഷിണ കന്നഡ ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ട് കൊറോണ പോസിറ്റീവ് ഉൾപ്പെടെ ജില്ലയിൽ ആകെ രോഗ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. അതേ സമയം ഉഡുപ്പിയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം 3 ആണ്. ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്ന് 16 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടു പേർ നിസാമുദീൻ തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 ബാധിതരുള്ളത് ബാംഗ്ലൂർ (45) ആണ്. മൈസൂരിൽ 28 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ കോവിഡ് 19 ബാധിതരുടെ എണ്ണം 144 ആയി ഉയർന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.