പഴങ്ങളും പച്ചക്കറികളും ഇനി നേരിട്ട് വീടുകളിലേക്ക്

ബെംഗളുരു: കർഷകരിൽ നിന്ന് സ്വീകരിക്കുന്ന പഴം-പച്ചക്കറികൾ നേരിട്ട് ആവശ്യക്കാരിലേക്കെത്തിക്കുന്ന പുതിയ സംരംഭത്തിന് ഹോപ്കോംപ്സ് തുടക്കം കുറിച്ചു. തണ്ണിമത്തൻ, മുന്തിരി ഉൾപ്പെടെ മറ്റു സീസണൽ പഴങ്ങളും പച്ചക്കറികളുമാണ് കർഷകരിൽ നിന്ന് ശേഖരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ അപ്പാർട്മെന്റുകളിൽ എത്തിച്ച് വിൽപന നടത്തുന്നത്. ആദ്യ ദിനം തന്നെ 30,000 രൂപ വിലമതിക്കുന്ന 25 ടൺ പഴങ്ങൾ വിൽക്കാനായി എന്നത് കർഷകർക്കും കച്ചവടക്കാർക്കും ഒരുപോലെ സന്തോഷം പകർന്നു.
കൽബുർഗി, ചാമരാജനഗർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച പഴങ്ങൾ പതിനാലോളം ചെറു വാഹനങ്ങളിലായാണ് വിൽപ്പനയ്ക്ക് കൊണ്ടു പോയത്. ജനങ്ങളിൽ നിന്നുണ്ടായ ആരോഗ്യകരമായ പ്രതികരണങ്ങൾ സമീപഭാവിയിലും ഇത് തുടരാൻ പ്രചോദനമാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.