നാല് കോവിഡ് രോഗികൾ ആശുപത്രി വിട്ടു, കൈയടികളോടെ യാത്രയയപ്പ്

ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുര ഗവണ്മെന്റ് ആശുപത്രിയിലെ കോവിഡ്-19 രോഗികളിൽ നാലു പേർ രോഗ വിമുക്തരായി ആശുപത്രി വിട്ടു. ആശുപത്രി ജീവനക്കാർ കൈയടിച്ചും, പൂക്കൾ സമ്മാനിച്ചും ഇവരെ യാത്രയാക്കി. സംസ്ഥാനത്തിന്റെ മുഴുവൻ കോവിഡ്- 19 ചുമതലയുള്ള മന്ത്രി കെ.സുധാകർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ ആശുപത്രി വിടുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.

കൊറോണ വൈറസിനെ നമ്മൾ പേടിക്കേണ്ടതില്ലെന്നും എന്നാൽ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. രോഗമുക്തരായി ആളുകൾ ആശുപത്രി വിടുമ്പോൾ അത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ആത്മവിശ്വാസം പകരുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ദൃശ്യങ്ങള്‍ കാണാം :

https://www.facebook.com/watch/?v=249243419597007

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.