Follow the News Bengaluru channel on WhatsApp

മെയ് മൂന്നിന് ശേഷം താലൂക്കുകൾക്കു കളർ കോഡ്

ബെംഗളൂരു : മെയ് മൂന്നിനു ശേഷം സംസ്ഥാനത്തെ താലൂക്കുകൾക്ക് കളർ കോഡ് ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി ആർ അശോക്. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി നിലവില്‍ ജില്ലകളെയാണ് ഗ്രീൻ, ഓറഞ്ച്, യെല്ലോ സോണുകളായി തരംതിരിച്ചിരിക്കുന്നത്. എന്നാൽ ജില്ലകൾക്ക് പകരം താലൂക്കുകളെ ഇത്തരത്തിൽ തരം തിരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളെയും പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ലോക്ക് ഡൌണ്‍ ഇളവുകള്‍  നൽകുന്നതിനും, സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണ് സര്‍ക്കരിന്റെത്.

ഇപ്പോൾ സംസ്ഥാനത്ത് 14 ജില്ലകൾ ഗ്രീൻ സോണിലും അഞ്ച് ജില്ലകൾ വീതം ഓറഞ്ച് യെല്ലോ സോണിലും, ആറു ജില്ലകൾ റെഡ് സോണിലുമാണ്. യാദ്ഗിര്‍, റായിച്ചൂര്‍, കൊപ്പൽ, ഹവേരി, ദാവൻഗരെ, ഷിമോഗ, ചിത്രദുർഗ്ഗ, ഉടുപ്പി, ചിക്കമഗളൂർ, ഹാസ്സന്‍, കൊടക്, ചാമരാജനഗർ, രാമനഗര, കോളാർ എന്നിവയാണ് ഗ്രീൻ സോണിലുള്ള ജില്ലകള്‍. കൽബുർഗി, വിജയപുര, ബെൽഗാവി, ബാഗൽകോട്ട്, ബംഗളൂരു അർബൻ, മൈസൂരു എന്നീ ജില്ലകളാണു റെഡ് സോണില്‍ ഉള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.