Follow the News Bengaluru channel on WhatsApp

തിങ്കളാഴ്ച മുതൽ കര്‍ണാടകയില്‍ മദ്യവിൽപ്പനക്ക് അനുമതി

ബെംഗളൂരു : കേന്ദ്രസർക്കാരിൻ്റെ മാനദണ്ഡം അനുസരിച്ച് തിങ്കളാഴ്ച മുതൽ കര്‍ണാടകയില്‍ മദ്യവിൽപ്പനശാലകൾ തുറക്കും. കോവിഡ് നിയന്ത്രണ മേഖലകളിൽ ഒഴിച്ചു മറ്റിടങ്ങളില്‍ നിബന്ധനകളോടെയായിരിക്കും തുറക്കുക. എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാറിന് കീഴിലുള്ള ചില്ലറ വിൽപ്പനശാലകൾക്കാണ് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്.
ബാറുകൾ, പബ്ബുകൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിലവിലുള്ള നിരോധനം തുടരും. രാവിലെ  ഒമ്പതു മുതൽ വൈകിട്ട് ഏഴുവരെയാണ് തുറക്കാൻ അനുമതി. സർക്കാരിന് കീഴിലുള്ള എം എസ് ഐ എൽ, കെ എസ് ബി സി എൽ ഔട്ട് ലെറ്റുകൾക്കു മാത്രമേ പ്രവർത്തനാനുമതിയുള്ളു. ഒരു തവണ അഞ്ച് പേർ മാത്രമെ അകത്ത് പ്രവേശിക്കാവൂ. ഇവർ തമ്മിൽ ചുരുങ്ങിയത് ആറ് അടിയെങ്കിലും അകലം പാലിക്കണം. മാസ്ക്‌, കൈയുറകൾ എന്നിവ ധരിക്കുകയും അണുനാശിനികൾ ഉപയോഗിച്ച് കൈകൾ ശുചിയാക്കുകയും വേണം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് എക്സൈസ് മന്ത്രി എച്ച് നാഗേഷ് പറഞ്ഞു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.