വിദേശ രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് മടങ്ങി വരാൻ സംവിധാനമായി

ന്യൂഡൽഹി : വിദേശ രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സംവിധാനമായി. ഇതിൻ്റെ ആദ്യ ഘട്ടമായി ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്ക് നാലു വിമാനങ്ങൾ വ്യാഴാഴ്ച എത്തും. 800 പേരാണ് ആദ്യ ദിവസം കേരളത്തില്‍ എത്തുക. അബുദാബി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലെക്കും ദുബായിൽ നിന്നുള്ള വിമാനം കോഴിക്കോട്ടേക്കും  എത്തും.
കുവൈറ്റ്, ഒമാന്‍, മലേഷ്യ, സിങ്കപ്പൂര്‍, ലണ്ടന്‍, ബംഗ്ലാദേശ്, ഫിലിപൈന്‍സ്, ബഹ്‌റൈന്‍, യുഎഇ, ഖത്തര്‍, സൗദി അറേബ്യ.യുഎസ്  എന്നിവിടങ്ങളിൽ നിന്നും വരും ദിവസങ്ങളില്‍ വിമാനങ്ങൾ പുറപ്പെടും.
മെയ് ഏഴു മുതൽ ഏഴു ദിവസത്തേക്കുള്ള ഷെഡ്യൂളിൽ 64 വിമാന സർവ്വീസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 14 800 പേരെയാണ് വിവിധ ദിവസങ്ങളിലായി ഇന്ത്യയിലെത്തിക്കുക. നാട്ടിലെത്തിക്കഴിഞ്ഞാൽ എല്ലാവരും ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണം. നാട്ടിലെത്തിയാൽ നിർബന്ധമായും 14 ദിവസത്തെ ക്വാറൻ്റൈനിൽ കഴിയണം.
എംബസി വഴി രജിസ്റ്റർ ചെയ്തവരിൽ നിന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ലേബർ ക്യാമ്പിൽ ഉള്ളവർ, ബന്ധുക്കൾ മരിച്ചവർ, തൊഴിൽ നഷ്ടമായവർ എന്നിവരെ ഉൾകൊള്ളിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വെബ് സൈറ്റ് ട്രാവൽസ് വഴി ടിക്കറ്റ് ലഭ്യമാകില്ല. എംബസി വഴി തയ്യാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.