ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തിൽ പ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെ 6.30 ന് കലാസിപ്പാളയത്തിൽ നിന്നും കേരളത്തിലേക്ക് നഴ്സിംഗ് വിദ്യാർത്ഥികളും ഐടി ജീവനക്കാരുമടക്കം 24 പേരടങ്ങുന്ന മിനി ബസാണ് തമിഴ്നാട്ടിലെ സേലം കരൂരിൽ അപകടത്തിൽ പെട്ടത്. കോട്ടയം ഇടുക്കി ജില്ലയിലെ നഴ്സിംഗ് വിദ്യാർത്ഥികളാണ് ബസ് യാത്രക്കാരിൽ ഏറെയും എന്നാണ് വിവരം.
ലോക്ക് ഡൗൺ മൂലം ബെംഗളൂരുവിൽ കുടുങ്ങിയ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ നോർക്ക വഴി പാസു ലഭിച്ചിരുന്നു. വാഹനസൗകര്യം ഇല്ലാത്തതിനാൽ ഇവർ തമ്മിൽ ഒരു കൂട്ടായ്മ ഉണ്ടാക്കിയാണ് മിനി ബസ് ഏർപ്പെടുത്തിയത്. ബസ് സേലം കരൂരിൽ എത്തിയപ്പോൾ എതിർ ദിശയിൽ നിന്നും വന്ന ലോറിയെ വെട്ടിക്കാൻ ശ്രമിച്ച ബസിൻ്റെ ഡ്രൈവറുടെ കാബിൻ ലോറിയിൽ ഇടിക്കുകയുമായിരുന്നു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടു വിദ്യാർത്ഥികൾക്ക് തലക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.