Follow the News Bengaluru channel on WhatsApp

93 പേർക്കു കൂടി കോവിഡ് : 51 പേർ രോഗമുക്തി നേടി

ബെംഗളൂരു:  സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 93 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2182 ആയി ഉയർന്നു. ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ ഇന്നു മരണപ്പെട്ടു. ബെംഗളൂരു റൂറൽ ജില്ലയിൽ ചികിത്സയിലായിരുന്ന 55 വയസ്സുള്ള സ്ത്രീയും, ദക്ഷിണ കന്നഡ ജില്ലയിൽ ചികിത്സയിലായിരുന്ന 43 വയസുകാരനുമാണ് മരണപ്പെട്ടത് . ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 44 ആയി.

51 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 705 ആയി. ബെംഗളൂരു അർബൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത്. 19 പേരാണ് ജില്ലയിൽ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഉഡുപ്പി ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 32 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ബെംഗളൂരു അർബൻ 8, ധാർവാഡ് 4, മാണ്ഡ്യ 2, ബെല്ലാരി 3, കൽബുർഗി 16, കോളാർ 2, തുംകൂർ 1, രാമനഗര 1, വിജയനഗര 1, ദക്ഷിണ കന്നഡ 4, യാദഗിരി 15, ബെൽഗാവി 1, ഹാസൻ 1, ഉത്തര കന്നഡ 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
സംസ്ഥാനത്ത്  ചികിത്സയിലുള്ളവർ 1431 പേരാണ്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.