Follow the News Bengaluru channel on WhatsApp

ഉത്ര കൊലപാതകം : കേസ് തെളിയിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി പാമ്പിനെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു

കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിൻ്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധന തുടങ്ങി. ഉത്രയെ കടിച്ചത് ഇതേ പാമ്പു തന്നെയാണോ എന്നറിയാനാണ് പരിശോധന. പാമ്പിൻ്റെ ഡിഎൻഎയും പരിശോധിക്കും.ഹൈദരാബാദിലോ പൂനെയിലോ വെച്ചായിരിക്കും പരിശോധന.

ഉത്രയുടെ കുടുംബ വീടായ അഞ്ചല്‍ ഏറം വിഷുവെള്ളശേരില്‍ വീട്ടുവളപ്പില്‍ത്തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകനും സംഘവും ഇവിടെ എത്തിയിരുന്നു. തൊട്ടുപിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമെത്തി. മണ്ണ് മാന്തി മൂര്‍ഖന്‍ പാമ്പിന്റെ ജഡം പുറത്തെടുത്തു. പ്രത്യേകം തയ്യാറാക്കിയ ടേബിളിലാണ് പോസ്റ്റുമോര്‍ട്ടം നടന്നുകൊണ്ടിരിക്കുന്നത്. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.കിഷോര്‍, മൗണ്ട് പൊലീസ് സര്‍ജന്‍ ഡോ.ലോറന്‍സ്, തിരുവനന്തപുരം മൃഗശാലയിലെ സര്‍ജന്‍ ഡോ.ജേക്കബ്ബ് അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂർവമാണ്. ഫെബ്രുവരി 26 നാണ് ഉത്രയെ കൊല്ലുന്നതിനായി 10000 രൂപ നല്‍കി സൂരജ് കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നും പാമ്പിനെ വാങ്ങിക്കുന്നത്. അന്ന് അണലിയെയാണ് സൂരജ് വാങ്ങിച്ചത്. ആ അണലി മാര്‍ച്ച് 2 ന് ഉത്രയെ കടിച്ചെങ്കിലും ഉത്ര രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സൂരജ് സുരേഷിൽ നിന്നും ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ വാങ്ങിയത്. തുടര്‍ന്ന് പാമ്പിനെ കുപ്പിയിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടിൽ സൂക്ഷിച്ചു. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളിൽ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് പോലീസ് ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കിയിരുന്നു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. തുടര്‍ന്ന്, രാവിലെ സൂരജ് തന്നെ പാമ്പിനെ കണ്ടെത്തി തല്ലി കൊല്ലുകയായിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.

ഉത്രയും സൂരജും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുകയായിരുന്നു. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹമായിരുന്നു സൂരജിന്‍റെ ലക്ഷ്യം.സൂരജിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവനില്‍ നിന്ന് 92 പവൻ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ജനലുകൾ തുറക്കാത്ത എ സി മുറിയിൽ പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയത്തിലാണ് ആദ്യ അന്വേഷണം പുരോഗമിച്ചത്. സൂരജിന്‍റെ ഫോണ്‍കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചതിൽ നിന്ന് പാമ്പ് പിടുത്തക്കാരുമായുള്ള ബന്ധവും വ്യക്തമായി. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ തെളിവുകള്‍ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു. പാമ്പ് പിടുത്തക്കാരൻ വീട്ടിൽ വന്നതായി സൂരജിന്‍റെ വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതും അന്വേഷണത്തില്‍ വഴിത്തിരിവായി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.