ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഓണ്‍ലൈന്‍ സ്‌കൂളിംഗിന് വിധേയമാക്കരുതെന്ന് നിംഹാന്‍സ്

ബെംഗളൂരു : ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഓണ്‍ലൈന്‍ സ്‌കൂളിംഗിന് വിധേയമാക്കരുതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്(നിംഹാന്‍സ്).
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിട്ടത് അനിശ്ചിതമായി തുടരുന്നതിനാല്‍ സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് നിംഹാന്‍സിനോട് വിദഗ്ദാഭിപ്രായം അഭിപ്രായം ആരാഞ്ഞിരുന്നു.
ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കു പരമാവധി ഒരു മണിക്കൂര്‍ സ്‌ക്രീം സമയം അനുവദിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളെ നാം സ്‌കൂളുകളിലേക്ക് അയക്കുന്നത് കേവലം പഠനത്തിനു വേണ്ടി മാത്രമല്ല. സാമൂഹികവും വൈകാരികപരവുമായ കുറേ ഏറെ അറിവുകള്‍ അവര്‍ ഇക്കാലങ്ങളില്‍ നേടുന്നുണ്ട്. ഇത്തരത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും ലഭിക്കുന്ന അറിവുകളുടെ ആനുകൂല്യങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ ലഭ്യമാകില്ല. നിംഹാന്‍സ് ഡയറക്ടര്‍ ഡോ. ഗംഗാധരന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ സാക്ഷരതാ നിലവാരം മെച്ചപ്പെട്ടതാണ്. മാതാപിതാക്കള്‍ക്ക് ദിവസേന ഒരു മണിക്കൂര്‍ വെച്ച് കുട്ടികളെ പരിശീലിപ്പിക്കാവുന്നതേ ഉള്ളു. ഇതിന് ആവശ്യമെങ്കില്‍ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള പരിശീലനം നല്‍കാവുന്നതാണെന്നും ഡോ.ഗംഗാധര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.