അധികൃതരെ വലച്ച് താപനിലാ പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ പാരസെറ്റാമോള്‍ ഗുളിക

ബെംഗളൂരു : വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായി രാജ്യാന്തര-അഭ്യന്തര യാത്രക്കാര്‍ പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നതായി കണ്ടെത്തി.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ വിമാനത്താവളങ്ങളിലും താപ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ശരീരോഷ്മാവ് ഉള്ള ആളുകളെ തുടര്‍ പരിശോധനക്കായി ആശുപത്രികളിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ പനിയും ജലദോഷവുമുള്ള യാത്രക്കാര്‍ ശരീരത്തിന്റെ താപനില കുറച്ചു കാണിക്കാന്‍ പരിശോധനക്കു മുമ്പായി പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് മംഗളൂരുവിലെത്തിയ യാത്രക്കാരനെ വിമാനത്താവളത്തില്‍ നിന്ന് നടത്തിയ തെര്‍മല്‍ സ്‌ക്രീനിങ്ങില്‍ താപനില കുറവായതിനെ തുടര്‍ന്ന് ക്വാറന്റെയിനിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇയാള്‍ക്ക് മൂന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് പൊസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇത്തരം രീതികള്‍ ദോഷഫലം മാത്രമേ നല്‍കുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പ റ യു ന്നത്. ഇങ്ങനെ ചെയ്യുന്ന വ്യക്തി തന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും രോഗം സമ്മാനിക്കുന്നു. ഇതു വഴി വൈറസ് വ്യാപനത്തിലേക്കുള്ള സാധ്യതയാണ് ഉണ്ടാക്കുന്നതെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.