Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ലോക് ഡൗൺ പ്രഖ്യാപിക്കില്ല : മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ

ബെംഗളൂരു : ബെംഗളൂരുവിൽ ലോക് ഡൗൺ പ്രഖ്യാപിക്കല്ലെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ രാജ്യത്തിനാകെ മാതൃകയാണ് സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ കോവിഡ് രോഗികളുടെ വർധനവ് നിരീക്ഷിച്ചുവരികയാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിച്ചാല്‍ ഇപ്പോഴുള്ള സാഹചര്യത്തെ അനായാസം നിയന്ത്രിക്കാമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും തുല്ല്യ പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരു നഗരത്തിൽ വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഇന്നലെ റവന്യൂ വകുപ്പ് മന്ത്രി ആർ. അശോകും പറഞ്ഞിരുന്നു. ഇതിനെ കുടുതൽ ഉറപ്പിക്കുന്നതാണ്  മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന.

ബെംഗളൂരു നഗരത്തിൽ അതീവ നിയന്ത്രണം ആവശ്യമായ സ്ഥലങ്ങള്‍ നിലവിൽ സീല്‍ ഡൗൺ ചെയ്തിട്ടുണ്ട്. അതുപോലെ ലോക് ഡൗൺ ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ അതു നടപ്പിലാക്കണമെന്നു പറയുന്നതിൽ കാര്യമില്ല. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കും സർക്കാറിന് ഊന്നൽ നൽകേണ്ടതുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ മുന്നോടിയായി മന്ത്രിമാർ, പ്രതിപക്ഷത്തേതടക്കമുള്ള എംഎൽഎമാർ എന്നിവരുടെ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

Main Topic :  No Lock down in Bengaluru. Says Chief Minister. B S Yediyurappa


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.