Follow the News Bengaluru channel on WhatsApp

മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോക്ടര്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച് ചെന്നൈ – ബെംഗളൂരു ഭദ്രാസന കൗൺസിൽ

ബെംഗളൂരു: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ മോസ്റ്റ് റവ. ഡോക്ടര്‍ ജോസഫ് മാര്‍ത്തോമാ മെത്രോപ്പോലീത്തയുടെ തൊണ്ണൂറാമതു ജന്മദിനം സഭയുടെ ചെന്നൈ – ബെംഗളൂരു ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രിംറോസ്റോഡ്,  ബെംഗളൂരു മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ചില്‍ വെച്ചു ആഘോഷിച്ചു. ബെംഗളൂരു നഗരത്തിലെ പാവപ്പെട്ട  110 ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കികൊണ്ടാണ്  മെത്രാപ്പോലീത്തയുടെ നവതി ആഘോഷിച്ചത്.

ചെന്നൈ – ബെംഗളൂരു ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോക്ടര്‍. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌ക്കോപ്പയുടെ പാവപ്പെട്ട ജനങ്ങളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും ഭാഗമായിട്ടാണ് പരിപാടി നടത്തിയത്.  നവതി ആഘോഷ പരിപാടികളുടെ ഉത്ഘാടനം ചെന്നൈ – ബെംഗളൂരു ഭദ്രാസന ആസ്ഥാനത്തു നിന്നും ഭദ്രാസന  അധിപന്‍ അഭിവന്ദ്യ.  ഡോക്ടര്‍ മാത്യൂസ് മാര്‍ മക്കാറിയോസ്  എപ്പിസ്‌ക്കോപ്പ നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ബിജു എസ്. ചെറിയാന്‍, ബെംഗളൂരു മാര്‍ത്തോമാ സിറിയന്‍ പള്ളി വികാരി റവ. ചാര്‍ളി ജോണ്‍സ് എന്നിവര്‍ ചേര്‍ന്ന്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കിയ കിറ്റുകളുടെ വിതരണ ഉത്ഘാടനം നിര്‍വഹിച്ചു. അരി,പയര്‍,ഗോതമ്പു പൊടി,  കുക്കിംഗ് ഓയില്‍,

അഭിവന്ദ്യ മോസ്റ്റ് റവ. ഡോക്ടര്‍ ജോസഫ് മാര്‍ത്തോമാ മെത്രോപ്പോലീത്ത

തേയില, പഞ്ചസാര എന്നിവയും മാസ്‌ക്, സാനിടൈസേര്‍ എന്നിവയും അടങ്ങുന്ന കിറ്റുകളാണ് നല്‍കിയത്.

ഭദ്രാസന കൌണ്‍സില്‍ മെംബേര്‍സ് ആയ എസ്. ചാക്കോ, ലീലാമ്മ തോമസ്, മാത്യു ജോര്‍ജ്, സുനില്‍ തോമസ് കുട്ടന്‍കേരില്‍ എന്നിവരും കിറ്റുകള്‍ വിതരണം ചെയ്തു.

ബെംഗളൂരു മാര്‍ത്തോമാ  സിറിയന്‍ പള്ളി സഹ വികാരിമാരായ റവ. അജിത് അലക്‌സാണ്ടര്‍, റവ. സന്തോഷ് ജോണ്‍,  അലക്‌സ് മാത്യു, ജേക്കബ് എബ്രഹാം, വര്ഗീസ് കുര്യന്‍, അശ്വന്ത് ചാര്‍ളി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെന്റ് തോമസ് സ്‌കൂള്‍ എം. ഡി ഡോക്ടര്‍ എം. സി. തോമസ് ആണ് കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

 

Main Topics : Celebrations organised in Bangalore as a part of 90 th birth Day, Rev. Dr. Joseph Mar Thoma Metropolitan, Supreme Head of the Malankara Mar Thoma Syrian Church.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.