Follow the News Bengaluru channel on WhatsApp

രാജ്യത്ത് 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് കൂടി രോഗം ; ഡല്‍ഹിയില്‍ 2 മലയാളികള്‍ കൂടി മരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19148 പേർക്കാണ്.  24 മണിക്കൂറിനിടയിൽ 434 പേർക്ക് ജീവൻ നഷ്ടമായി. ഡെൽഹിയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. എഫ്ഐഎച്ച് കോൺവെൻ്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അജയമേരി, പന്തളം സ്വദേശി തങ്കച്ചൻ മത്തായി എന്നിവരാണ് മരിച്ചത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 604641 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 359860 പേർക്ക് രോഗം ഭേദമായി. 226947 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 17834 കോവിഡ് ചികിത്സക്കിടെ  മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇതുവരെ 180298 പേർക്കാണ് കോവിഡ് ബാധിച്ചത്. മരണം 8085. തമിഴ് നാട്ടിൽ 94049 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1264 പേർക്ക് ജീവൻ നഷ്ടമായി. ഡൽഹിയിൽ 89802 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2893 പേർ മരിച്ചു.

ഗുജറാത്തിൽ 33232 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2803 പേർ മരിച്ചു.

കേരളത്തിൽ 4593 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 25 മരണം റിപ്പോർട്ട് ചെയ്തു. 2 132 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

കർണാടകയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16514 ആണ്. 8063 പേർക്ക് രോഗം ഭേദമായി. 8194 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 253 പേർ ചികിത്സക്കിടെ മരിച്ചു.

രാജ്യത്ത് ജൂലൈ ഒന്ന് വരെ 9056173 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ചെയ്തത് 229588 ടെസ്റ്റുകളാണ്. കോവിഡ് പരിശോധനക്കായി ഇന്ത്യയിൽ സർക്കാർ തലത്തിൽ 730 എണ്ണവും സ്വകാര്യ മേഖലയിൽ 270 എണ്ണവും ഉണ്ട്.

 

Main Topics :  Coronavirus india-434 deaths and 19,148 new cases in the last 24 hours. Total covid conformed cases in Kerala 4593.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.