Follow the News Bengaluru channel on WhatsApp

ഡോക്ടര്‍ക്ക് കോവിഡ് ; റവന്യൂ മന്ത്രി ആര്‍ അശോക ക്വാറന്റെയിനില്‍

ബെംഗളൂരു : ബെംഗളൂരുവിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നായ വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാന റവന്യൂ മന്ത്രി ആര്‍ അശോക ക്വാറന്റെയിനില്‍ പ്രവേശിച്ചു. വിക്ടോറിയ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി ക്വാറെന്റെയിനില്‍ പോയത്. ആശുപത്രിയിലെ അഞ്ച് പിജി ഡോക്ടര്‍മാര്‍ക്കും 11 നഴ്‌സുമാര്‍ക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം അശോക മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ സ്രവ സാമ്പിളും പരിശോധനക്ക് ശേഖരിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയതിന് തൊട്ടുപിറകെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താത്കാലിക ചുമതലയുള്ള മന്ത്രി കൂടിയായ ആര്‍ അശോക ക്വാറന്റെയിനില്‍ പോകുന്നത്.

Main Topic : Karnataka Min R Ashoka in isolation after doctor he met tests positive for coronavirus


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.