Follow the News Bengaluru channel on WhatsApp

ഡി കെ ശിവകുമാർ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു

ബെംഗളൂരു : കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ഡി കെ ശിവകുമാർ ചുമതലയേറ്റു. ഇന്നലെ ക്യൂൻസ് റോഡിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിരവധി ദേശീയ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. ലഡാക്കിലെ
ഗൽവാനിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 20 സൈനികർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. മുൻ കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പാർട്ടി പതാക ഡി കെ ശിവകുമാറിന് കൈമാറി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്ര മന്ത്രി റഹ്മാൻഖാൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ പി സി സി വർക്കിംഗ് പ്രസിഡണ്ടുമാരായ സലീം അഹമ്മദ്, ഈശ്വർ ഖണ്ട്റെ, സതീഷ് ജാർക്കി ഹോളി എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ മാർച്ച് 11 നാണ് ഡി കെ ശിവകുമാറിനെ സംസ്ഥാന അധ്യക്ഷനായി ഹൈക്കമാൻ്റ് നിയമിച്ചതെങ്കിലും ലോക് ഡൗൺ കാരണം സ്ഥാനാരോഹണ ചടങ്ങ് നീട്ടിവെക്കുകയായിരുന്നു. സ്ഥാനാരോഹണ ചടങ്ങിൻ്റെ ദൃശ്യങ്ങൾ ഓൺലൈൻ വഴി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.’
സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലായി  പത്തുലക്ഷത്തോള്ള പ്രവർത്തകരാണ് ദൃശ്യങ്ങൾ ഓൺ ലൈൻ വഴി കണ്ടെതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

 

Main Topic : D K Shivakumar sworn in as kpcc president


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.