ബെംഗളൂരുവിൽ കോവിഡ് ചികിത്സക്കായി കിടക്കകളുടെ തൽസമയ വിവരം അറിയാൻ വെബ് പോർട്ടൽ

ബെംഗളൂരു : നഗരത്തിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതയറിയാൻ തൽസമയ ഡാഷ് ബോർഡ് ബിബിഎംപി പുറത്തിറക്കി. ബെംഗളുരു കോർപറേഷന് കീഴിലുള്ള ആശുപത്രികളിലെ ഒഴിവുവന്ന കിടക്കകകളുടെ വിവരമാണ് പുതിയ വെബ് പോർട്ടലിലൂടെ ലഭിക്കുക.
http://chbms.bbmpgov.in/portal/reports1/ എന്ന വെബ് സൈറ്റിലൂടെ ബെംഗളുരു നഗരത്തിലെ കോവിഡ് രോഗികൾക്കായി നീക്കി വെച്ച കിടക്കകൾ, നിലവിൽ ഉപയോഗത്തിലുള്ള കിടക്കകൾ, ഒഴിവുളള കിടക്കകൾ, ബിബിഎംപി റിസർവ് ചെയ്ത കിടക്കകൾ എന്നിവയുടെ തൽസമയ വിവരം അറിയാൻ സാധിക്കും. ഇതോടൊപ്പം ഐസിയു കിടക്കകളുടേയും വെൻ്റിലേറ്ററുകളുടേയും ബെംഗളൂരുവിൽ ലഭ്യമായ ആംബുലൻസുകളുടേയും വിവരവും വെബ് പോർട്ടലിനകത്ത് അപ് ഡേറ്റ് ചെയ്യുന്നുണ്ട്.
രോഗികൾ രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുന്ന മുറക്ക് ഡാഷ് ബോഡിൽ കിടക്കകളുടെ ലഭ്യത ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തിര ഘട്ടത്തിൽ മതിയായ ചികിത്സ കിട്ടാത്തതിനാൽ കോവിഡ് ബാധിതർ മരണപ്പെട്ട പശ്ചാത്തലത്തിൽ ആണ് സർക്കാറിൻ്റെ നടപടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
