Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ 756 പോലീസുകാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു .

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ 756 പോലീസുകാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 256 പേർ ഇപ്പോൾ ചികിത്സയിലാണ്. 496 പേർക്ക് രോഗം ഭേദമായി. എസിപി ഹേമന്ത് നിംബൽക്കർ ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ 7 പോലീസുകാർ കോവിഡ് ബാധിച്ചു മരിച്ചു. ഏഴു സ്റ്റേഷനുകൾ അടച്ചു പൂട്ടി. 807 പോലീസുകാർ ഹോം ക്വാറെൻ്റെയിനിലുമാണ്. കുടുംബത്തെ പോലും മറന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായ പോലീസുകാരില്‍ ഒരാളായതിൽ താനും അഭിമാനിക്കുന്നുണ്ടെന്ന് എസിപി ട്വിറ്ററിൽ കുറിച്ചു.

ജൂലൈ ആദ്യവാരം മുതൽക്കെ തന്നെ ബെംഗളൂരുവിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം വർധിച്ചിരുന്നു. ജൂലൈ ഒന്നുവരെ ബെംഗളൂരുവിൽ 5290 പേർക്കായിരുന്നു ആകെ രോഗം സ്ഥിരീകരിച്ചത്. മരണപ്പെട്ടവർ 97. എന്നാൽ ജൂലൈ 18 ലേക്ക് എത്തുമ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29621 ഉം മരിച്ചവരുടെ എണ്ണം 631 മായി ഉയർന്നു. സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളിൽ 50 ശതമാനത്തോട്ടും ബെംഗളൂരുവിലാണ്. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിറ്റി കമ്മീഷണർ ഭാസ്കര റാവു ഐപിഎസ് നാലു ദിവസത്തെ ഹോം ക്വാറെൻ്റെയിനിലാണ്. അദ്ദേഹത്തിൻ്റെ സ്രവ പരിശോധന തിങ്കളാഴ്ചയാണ്.

Main Topic : 756 Policemen infected Covid in Bengaluru says ACP Hemant Nimbalkar IPS on twitter


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.