Follow the News Bengaluru channel on WhatsApp

രാമക്ഷേത്ര നിര്‍മ്മാണം: ഭൂമി പൂജാ ചടങ്ങിലേക്ക് കര്‍ണാടകയിലെ അഞ്ച് ആത്മീയാചാര്യന്‍മാര്‍ക്ക് ക്ഷണം

ബെംഗളൂരു: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണാര്‍ത്ഥം നാളെ നടക്കുന്ന ഭൂമി പൂജാ ചടങ്ങിലേക്ക് കര്‍ണ്ണാടകയിലെ അഞ്ച് ആത്മീയാചാര്യന്‍മാരെ ക്ഷണിച്ചതായി കര്‍ണ്ണാടക വിശ്വ ഹിന്ദു പരിഷത്ത് സംഘാടക കാര്യദര്‍ശി ബസവരാജ് അറിയിച്ചു.

ആദി ചുഞ്ചനഗിരി മഠത്തിലെ ശ്രീ നിര്‍മാനന്ദ സ്വാമി, മൈസൂര്‍ സുത്തൂര്‍ മഠത്തിലെ ശ്രീ ശിവ്രതേശ്വര സ്വാമി, ധര്‍മ്മസ്ഥലയിലെ ശ്രീ വീരേന്ദ്ര ഹെഗ്‌ഡെ, ശൃംഗേരീ മഠത്തിലെ ശ്രീ വിധുശേഖര ഭരത് സ്വാമി, ചിത്രദുര്‍ഗ്ഗയിലെ മധരാഞ്ജനേയ പീഠത്തിലെ മധരാഞ്ജനേയ സ്വാമി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

ബെലഗാവിയിലെ വിദ്യാ വിഹാര്‍ വിദ്യാലയിലെ കുലപതി ശ്രീ. വിജയേന്ദ്ര ശര്‍മ്മയാണ് ഭൂമി പൂജക്കായുള്ള മുഹൂര്‍ത്തം കുറിച്ചു കൊടുത്തത്. ഇത് കൂടാതെ സംസ്ഥാനത്തെ പ്രധാന നദികളില്‍ നിന്നുള്ള വെള്ളവും, പ്രമുഖ ആരാധനാലയങ്ങളില്‍ നിന്നുള്ള മണ്ണും ശിലാസ്ഥാപന ചടങ്ങിലേക്ക് അയച്ചതായും ബസവരാജ് പറഞ്ഞു.

Main Topic : Five seer from Karnataka invited for Ram temple bhumi puja,says VHP


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.