ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1936 ജനുവരി 19 ന് മാവേലിക്കര ചുനക്കര കാര്യാട്ടിലാണ് ജനിച്ചത്.
പന്തളം എന്‍എസ്എസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടിയ ശേഷം വ്യവസായ വകുപ്പില്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച ചുനക്കര 1978 ല്‍ ആശ്രമം എന്ന ചിത്രത്തില്‍ ഗാനരചന നടത്തിക്കൊണ്ടാണ് സിനിമയില്‍ പ്രവേശിക്കുന്നത് 75 ഓളം ചലച്ചിത്രങ്ങള്‍ക്കായി 200 ലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 2015 ല്‍ സംഗീത അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഭാര്യ പരേതയായ തങ്കമ്മ. ആകാശവാണിക്കും നാടക സമിതികള്‍ക്കുമായി നിരവധി ഗാനങ്ങളാണ് ചുനക്കര ഒരുക്കിയത്.
ചുനക്കര രചിച്ച പ്രശസ്ത ഗാനങ്ങള്‍
- ദേവി നിന്‍ രൂപം
- സിന്ദൂര തിലകവുമായി
- ദേവതാരു പൂത്തു
- ഹൃദയ വനിയിലെ
- ഒരു മലര്‍ത്തോപ്പിലെ…
- ആലിപ്പഴം ഇന്നൊന്നായി
- പൂവായ പൂ….
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.