Follow the News Bengaluru channel on WhatsApp

വിവാഹ വാഗ്ദാനം നിരസിച്ച പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി

ബെംഗളൂരു : വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി. പോലിസ് പിന്തുടര്‍ന്നതോടെ സംഘം യുവതിയെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11.30 ഓടെ കോലാറിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടിയെ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ തുംകൂരിലെ ലോഡ്ജില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തി.

തട്ടികൊണ്ടു പോകുന്നതിന്റെ സിസി കാമറ ദൃശ്യങ്ങള്‍ അതിവേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെ സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് അവിടെയെത്തിയ ഇന്നോവ കാറില്‍ നിന്നിറങ്ങിയ രണ്ടു പേര്‍ ബലമായി കാറിനകത്തേക്ക് പിടിച്ചു കയറ്റുകയായിരുന്നു. സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയയപ്പെടുകയായിരുന്നു. വഴിയാത്രക്കാര്‍ ഓടികൂടുന്നതിന് മുമ്പേ സംഘം യുവതിയുമായി കടന്നു കളഞ്ഞു. കോലാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി തുംകൂരിലുണ്ടെന്ന് കണ്ടെത്തുകയും തുംകൂരു പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച രാവിലെ യുവതിയെ തുംകൂരിലെ ലോഡ്ജില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പോലീസ് എത്തിയതോടെ ലോഡ്ജില്‍ കാവല്‍ നില്‍ക്കുകയായിരുന്ന മൂന്നംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

ശിവശങ്കര്‍, ബാലാജി, ദീപക് എന്നിവരാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ ശിവശങ്കര്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള താത്പര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അത് നിരസിച്ചു. ലോഡ്ജില്‍ പാര്‍പ്പിച്ച് സമ്മര്‍ദത്തിലൂടെ വിവാഹം ചെയ്യാനായിരുന്നു ശിവശങ്കറിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പോലീസ് തിരികെ കോലാറിലെത്തിച്ച് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Main Topic : Karnataka man kidnaps woman in broad daylight for refusing marriage, caught on CCTV

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.