Follow the News Bengaluru channel on WhatsApp

വൈദ്യുതി ഷോർട്ട് സർക്യൂട്ട്: ഓക്സിജൻ ലൈനിലെ തകരാറിനെ തുടർന്ന് സി.വി. രാമൻ ജനറൽ ആശുപത്രിയിൽ നിന്നും കോവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി

ബെംഗളൂരു: വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം കേന്ദ്രീകൃത ഓക്സിജൻ സപ്ലൈ ലൈനിൽ വന്ന തടസ്സത്തെ തുടർന്ന് ഇന്ദിരാ നഗറിലെ കോവിഡ് ആശുപത്രിയായ സി വി രാമൻ ജനറൽ ആശുപത്രിയിൽ നിന്നും ഓക്സിജൻ അളവ് ശരീരത്തിൽ തീരെ കുറഞ്ഞ ഇരുപതോളം കോവിഡ് രോഗികളെ അടിയന്തിരമായി മറ്റ് ആശുപത്രകളിലേക്ക് മാറ്റി.

175 കിടക്കകളുള്ള ആശുപത്രിയിൽ 80-90 ളം കോവിഡ് 19 രോഗികളാണ് ഉണ്ടായിരുന്നത്. അതിൽ ഓക്സിജൻ ലൈൻ ഘടിപ്പിച്ചിരുന്ന ഇരുപതോളം രോഗികളെയാണ് മറ്റ് മൂന്ന് ആശുപത്രകളിലേക്ക് മാറ്റേണ്ടി വന്നത്. പതിനാറ് രോഗികളെ കെ.ആർ. മാർക്കറ്റിനടുത്തുള്ള വിക്ടോറിയ ആശുപത്രിയിലും, ഒരു രോഗിയെ വൈറ്റ് ഫീൽഡിലെ വൈദേഹി ആശുപത്രിയിലെ ഐ.സി.യു വിലും, ഒരു രോഗിയെ കണ്ണിംഗ്ഹാം റോഡിലെ ഫോർട്ടിസ് ആശുപത്രിയിലെ വെന്റിലേറ്ററിലും, മറ്റ് രണ്ട് രോഗികളെ മില്ലേർസ് റോഡിലെ ജെയിൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

വൈകീട്ട് എട്ടു മണിയോടുകൂടിയാണ് കൺട്രോൾ പാനലിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നത്. തുടർന്ന് ഓക്സിജൻ ലൈനിൽ തകരാറും. പന്ത്രണ്ട് മണിയോടുകൂടി രോഗികളെ ജീവൻ രക്ഷാ സജ്ജീകരണങ്ങോടു കൂടിയ ആംബുലൻസിൽ മറ്റ് ആശുപത്രികളിലേക്ക് എത്തിച്ചതായി മെഡിക്കൽ സൂപ്രണ്ട് എച്ച്.ഡി.ആർ. രാധാകൃഷ്ണ പറഞ്ഞു. വെളുപ്പിന് മൂന്ന് മണിയോടു കൂടി ഓക്സിജൻ ലൈൻ വിതരണത്തിലുള്ള തകരാർ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

Main Topic: Short circuit stops central oxygen line, 20 Covid-19 patients evacuated from CV Raman General hospital


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.