Follow the News Bengaluru channel on WhatsApp

ആംബുലൻസ് ലഭിച്ചില്ല; 71 കാരൻ്റെ മൃതദേഹം കിലോമീറ്ററുകള്‍ ദൂരത്തുള്ള ശ്മശാനത്തിലെത്തിച്ചത് സൈക്കിളിൽ

ബെംഗളൂരു : കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരിക്കെ മരിച്ച 71 കാരൻ്റെ മൃതദേഹം കിലോമീറ്ററുകള്‍ ദൂരത്തുള്ള ശ്മശാനത്തിലെത്തിച്ചത് സൈക്കിളിൽ. പെരുമഴയത്ത് മൃതദേഹം സൈക്കളിൽ ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറം ലോകം ഈ വിവരം അറിയുന്നത്. ബെളഗാവിയിൽ ഇന്നലെയാണ് സംഭവം

ബെളഗാവി ശാന്തി നഗർ സ്വദേശി പരാശപ്പ സലഗറിൻ്റെ മൃതദേഹമാണ് ബന്ധുക്കൾ ആംബുലൻസ് കിട്ടാതായതോടെ സൈക്കിളിൽ ചുമന്ന് ശ്മശാനത്തിലെത്തിച്ചത്. മൂന്ന് ദിവസം മുമ്പാണ് സാദപ്പ പരാശപ്പക്ക് പനി ബാധിച്ചത്. തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സാദപ്പയെ ബന്ധുക്കൾ എത്തിച്ചെങ്കിലും തൊട്ടടുത്ത ആശുപത്രിയിൽ കൊണ്ടു പോയി പരിശോധന നടത്താൻ ആശുപത്രിയിൽ നിന്നും നിർദ്ദേശിച്ചു. എന്നാൽ മറ്റൊരു ആശുപത്രിയിലേക്കെത്തിക്കുന്നതിന് മുമ്പേ തന്നെ സാദപ്പ മരിച്ചു. ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അധികൃതരിൽ നിന്ന് ഒരു പ്രതികരണവുമുണ്ടാവാത്തതിനെ തുടർന്നാണ് ഏറെ ദൂരെയുള്ള എം കെ ഹുബള്ളി ശ്മശാനത്തിലേക്ക് സൈക്കിളിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്. കോവിഡ് പേടിയെ തുടർന്ന് പ്രദേശവാസികളും വിട്ടുന്നിന്നു.

ഇതിന് സമാനമായ സംഭവം കഴിഞ്ഞ മാസം ബെളഗാവിയിലെ അത്താണിയിലുണ്ടായിരുന്നു. ആംബുലൻസ് ലഭിക്കാത്തതോടെ ഭാര്യയും മകനും ചേർന്ന് ഭർത്താവിൻ്റെ മൃതദേഹം ഉന്തുവണ്ടിയിൽ തള്ളികൊണ്ടു പോകുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബെളഗാവിയിലെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സർക്കാരാണിതെന്നും സർക്കാറിന് മനുഷ്യത്വം നഷ്ടപ്പെട്ടെന്നും കർണാടക കോൺഗ്രസ്സ് അധ്യക്ഷ്യൻ ഡി കെ ശിവകുമാർ പറഞ്ഞു.

ദൃശ്യങ്ങള്‍ കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.