Follow the News Bengaluru channel on WhatsApp

കോവിഡ് രണ്ടു വർഷത്തിനകം അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരി രണ്ടു വർഷത്തിനകം അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. രോഗം പടരുന്നുണ്ടെങ്കിലും അതിനെ തടയാനുള്ള മരുന്നുകൾ സാങ്കേതിക വിദ്യ ഏറെ മുന്നേറിയ ഇക്കാലത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 1918 ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂവിനെ മറികടക്കാൻ രണ്ട് വർഷമെടുത്തു. എന്നാൽ കോവിഡിനെ മറികടക്കാൻ അത്രയും സമയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിൽ എപ്പോഴും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ വൈറസിൻ്റെ വ്യാപനത്തിനുള്ള സാധ്യത ഏറെയാണ്. എന്നാൽ അത് തടയാനുള്ള അറിവും സാങ്കേതിക വിദ്യയും നമ്മുക്കുണ്ട്. രോഗത്തെ തടയാൻ ദേശീയ ഐക്യവും ലോക സാഹോദര്യവും മുഖ്യമാണെന്നന്നും അദ്ദേഹം പറഞ്ഞു.

സ്പാനിഷ് ഫ്ലൂ പടർന്ന് പിടിച്ച 1918 കളിൽ ലോകത്ത് അഞ്ച് കോടി ആളുകളാണ് മരിച്ചത്. കോവിഡ് മൂലം ഇതു വരെ എട്ട് ലക്ഷം പേരാണ് ലോകത്ത് മരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.