Follow News Bengaluru on Google news

അന്തര്‍ സംസ്ഥാന യാത്രകള്‍ വിലക്കേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്കു നീക്കത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര അഭ്യന്തര സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനങ്ങള്‍ തമ്മില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. യാത്ര തടസ്സപ്പെടുത്തുന്നത് 2005 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിലെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അണ്‍ലോക്ക് 3 ന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശമുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളും ജില്ലകളും നിര്‍ദേശങ്ങള്‍ തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കത്തില്‍ കേന്ദ്ര അഭ്യന്തര സെക്രട്ടറി ജയ് ബല്ല ചൂണ്ടിക്കാട്ടി.

യാത്രക്ക് അനുമതിയോ പാസോ പെര്‍മിറ്റോ പാടില്ല. അന്തര്‍സംസ്ഥാന ചരക്ക് സേവന ഗതാഗതം നിയന്ത്രിക്കുക വഴി മുഴുവന്‍ വിതരണ ശൃംഖലയും സാമ്പത്തിക തൊഴില്‍ തടസ്സത്തിനും കാരണമാകുന്നു. അതു വഴി സമ്പദ്ഘടന തകരുകയും തൊഴിലില്ലായ്മ വര്‍ധിക്കു ചെയ്യുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് ആദ്യഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നിട് മെയ് 31 ലോക് ഡൗണ്‍ കലാവധി നീട്ടുകയായിരുന്നു. വ്യവസായ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും നിയന്ത്രണങ്ങളോടെ തുറക്കുന്നതിനുള്ള നിര്‍ദേശങ്ങളോടെ ജൂണ്‍ ഒന്നു മുതലാണ് അണ്‍ലോക് പ്രക്രിയയ്ക്ക് കേന്ദ്രം തുടക്കം കുറിച്ചത്.

കേന്ദ്ര അഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ വായിക്കാം : DOtoChiefSecy_22082020

Main Topic : Centre asks states not to put restrictions on inter-state movement of people, goods

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.