Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റു സോണുകള്‍ 15723 ആയി; ഏറ്റവും കൂടുതല്‍ ഈസ്റ്റ് സോണില്‍

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 15723 ആയി. ഏറ്റവും കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ നിലവില്‍ ഉള്ളത് ഈസ്റ്റ് സോണിലാണ്. 3418 ഇടങ്ങളാണ് ഈസ്റ്റില്‍ നിയന്ത്രിതമേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

സൗത്ത് 3005, വെസ്റ്റ് 2648, ആര്‍ ആര്‍ നഗര 2074, മഹാദേവ പുര 1555, ദാസറഹള്ളി 1079, ബൊമ്മനഹള്ളി 1000, യെലഹങ്ക 944 എന്നിങ്ങനെയാണ് ബിബിഎംപിയിലെ സോണുകള്‍ തിരിച്ചുള്ള കണ്ടെയിന്‍മെന്റ് സോണുകളുടെ കണക്ക്.
40563 സോണുകളായിരുന്നു ഇതു വരെ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് ഇതില്‍ 24840 എണ്ണം ഒഴിവാക്കപ്പെടുകയായിരുന്നു.

നഗരത്തില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 115371 ആണ്. ഇതില്‍ 77531 പേര്‍ രോഗമുക്തി നേടി. 1787 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ 36053 പേരാണ് ചികിത്സയില്‍ ഉള്ളത്. ബെംഗളൂരുവിലെ രോഗമുക്തിയുടെ ശരാശരി നിരക്ക് 67.20% മാണ്. പൊസിറ്റിവിറ്റി നിരക്ക് 15.60 %

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.