Follow the News Bengaluru channel on WhatsApp

യുവതിയെ ആംബുലന്‍സില്‍ കാണാതായ സംഭവം; യുവതി തയ്യാറാക്കിയ നാടകമെന്ന്‍ പോലീസ് 

ബെംഗളൂരു : കോവിഡ് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ കാണാതായ സംഭവം യുവതി ആസൂത്രണം ചെയ്തതെന്ന് പോലീസ്. അന്വേഷണത്തില്‍ യുവതി ഡല്‍ഹിയിലെ പഹര്‍ ഗഞ്ചില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചു.
നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കസ്റ്റമര്‍ എക്‌സിക്യൂട്ടീവായ യുവതിയും ഭര്‍ത്താവും തമ്മില്‍ നേരത്തെ തന്നെ വഴക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കളില്‍ ഒരാളുടെ സഹായത്തോടെ യുവതി വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ പദ്ധതിയിട്ടു. സെപ്തംബര്‍ നാലിന് ബൊമ്മനഹള്ളിയില്‍ യുവതിയുടെ വീടിന് പരിസരത്ത് കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പില്‍ യുവതി പങ്കെടുത്തിരുന്നു. പിറ്റേ ദിവസം വീട്ടില്‍ എത്തിയ ആംബുലന്‍സിലെ ഡ്രൈവര്‍ യുവതിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉടന്‍ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടു പോകണമെന്നും പറഞ്ഞു. ഇതനുസരിച്ച് വീട്ടുകാര്‍ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയക്കുകയും ആംബുലന്‍സ് ഡ്രൈവറുടെ നിര്‍ദേശപ്രകാരം ആംബുലന്‍സിനെ പിന്തുടര്‍ന്ന് ആശുപത്രിയിലേക്ക് ബന്ധുക്കള്‍ പുറപ്പെടുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലേക്കെത്തിയ ബന്ധുക്കള്‍ക്ക് ഇങ്ങനെ ഒരാളെ അവിടെ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചത്. ബന്ധുക്കള്‍ ബിബിഎംപിയെ അറിയിച്ചപ്പേഴാണ് ഇങ്ങനെയൊരു പരിശോധന ക്യാമ്പ് തങ്ങള്‍ സംഘടിപ്പിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ ബെംഗളൂരു സൗത്ത് -ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബിബിഎംപി അധികൃതര്‍ ഇത്തരമൊരു പരിശോധന ക്യാമ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് അന്വേഷണം യുവതിയില്‍ കേന്ദ്രീകരിച്ചത്.

തുടര്‍ന്ന് യുവതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതപ്പെടുത്തി. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളെ യുവതി ഫോണില്‍ വിളിക്കുകയും താന്‍ ഇവിടെ സുരക്ഷിതയാണെന്നും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ക്കുമെന്നും കേസ് മുമ്പോട്ടു കൊണ്ടു പോകരുതെന്നും അഭ്യര്‍ത്ഥിച്ചു. ശബ്ദം റെക്കോര്‍ഡ് ചെയ്ത ഭര്‍ത്താവിനെ കേള്‍പ്പിച്ച പോലീസ് അത് യുവതിയുടേതു തന്നെയെന്ന് പോലീസ് ഉറപ്പാക്കി. അതേ സമയം ഈ കേസില്‍ ബിബിഎംപി യുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതില്‍ യുവതിയുടേയും ബന്ധുക്കളുടേയും പേരില്‍ പരാതി നല്‍കുമെന്ന് ബൊമ്മനഹള്ളി സോണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ മണിവണ്ണന്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.