Follow the News Bengaluru channel on WhatsApp

ഇന്ന് കര്‍ണാടക ബന്ദ്

ബെംഗളൂരു : കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുടെ കര്‍ഷക നയങ്ങള്‍ക്കെതിരെ കര്‍ഷക-ദലിത്- ട്രേഡു യൂണിയനുകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്.

വൈകുന്നേരം രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, ദള്‍, ഇടത് അനുകൂല ഓട്ടോ ടാക്‌സി തൊഴിലാളി യൂനിയനുകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭം വകവെക്കാതെ സംസ്ഥാന സര്‍ക്കാര്‍ 2020 ലെ ഭൂപരിഷ്‌ക്കരണ ഭേദഗതി ബില്ലും കാര്‍ഷികോത്പന്ന വിപണന കമ്മിറ്റി (എപിഎംസി) ഭേദഗതി ബില്ലും നിയമസഭയില്‍ പാസാക്കിയതോടെയാണ് പ്രതിപക്ഷം അടക്കമുള്ളവര്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.
ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കി കര്‍ഷകരെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാനം സ്തംഭിപ്പിച്ചു കൊണ്ടുള്ള പ്രക്ഷോഭ പരിപാടികളായിരിക്കും ഇന്നത്തെ ബന്ദില്‍ നടക്കുകയെന്നും കര്‍ണാടക രാജ്യ റൈത്ത സംഘ ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ഐക്യ ഹോരാട്ട നേതാക്കള്‍ പറഞ്ഞു. വിവിധ തൊഴിലാളി സംഘടനകളും പീസ് ഓട്ടോ ആന്റ് ടാക്‌സി അസോസിയേഷന്‍, ഭാരത് വെഹിക്കിള്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍, ഒല, യൂബര്‍, ടാക്‌സി ഫോര്‍ ഷുവര്‍ ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേര്‍സ് അസോസിയേഷന്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ എന്നിവര്‍ കര്‍ഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മെട്രോ ട്രെയിന്‍, ബിഎംടിസി ബസുകള്‍ എന്നിവ പതിവുപോലെ സര്‍വീസ് നടത്തും. എങ്കിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സര്‍വീസ് നിര്‍ത്തിവെക്കും. പകല്‍ ബന്ദ് ആയതിനാല്‍ ബെംഗളൂരുവില്‍ നിന്നുള്ള രാത്രി കാല ദീര്‍ഘ ദൂര സര്‍വീസുകളെ ബാധിക്കില്ല. മറ്റു സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്താനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

അതേ സമയം ഇന്ന് നടക്കുന്ന കര്‍ഷക ബന്ദിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. അനാവശ്യമായാണ് ബന്ദ് നടത്തുന്നതെന്നും സംസ്ഥാനത്ത് ഇപ്പോള്‍ ബന്ദ് നടത്തേണ്ട സാഹചര്യമില്ലെന്നും, സര്‍ക്കാര്‍ പാസാക്കിയ ബില്ലുകളുടെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്നും റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു.

ബന്ദിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസ് സര്‍വീസുകള്‍ പതിവുപോലെ നടക്കുമെന്നും അക്രമമുണ്ടായാല്‍ കര്‍ശന നടപടികളെടുക്കുമെന്നും ഉപമുഖ്യമന്ത്രി ലക്ഷ്മന്‍ സവാദി പറഞ്ഞു. ബെംഗളുരു നഗരത്തില്‍ സുരക്ഷയ്ക്കായി 12000 ത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 47 കെ എസ് ആര്‍ പി പ്ലാറ്റൂണ്‍, 24 സിറ്റി ആംഡ് പോലീസ് സംഘങ്ങളും ഇന്ന് നടക്കുന്ന കര്‍ഷക ബന്ദിലെ പ്രക്ഷോഭങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ട്. നാല് അഡീഷണല്‍ കമീഷണര്‍മാര്‍, 16 ഡിസിപി എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗും ഉണ്ടാകും.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.