ബെംഗളൂരുവിനു പുറമേ മൈസൂരു റെയില്‍വേ സ്റ്റേഷനിലും പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കൂട്ടി

ബെംഗളൂരു : മൈസൂരു റെയില്‍വേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാനും അനാവശ്യമായ പ്ലാറ്റ് ഫോം പ്രവേശനം നിയന്ത്രിക്കാനുമായി പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്നും 50 രൂപയായി ഉയര്‍ത്തി. ഡിസംബര്‍ 31 വരെയാണ് ടിക്കറ്റ് വര്‍ധനവ് നിലവിലുള്ളത്. ആറ് ട്രെയിനുകളാണ് മൈസൂരുവില്‍ നിന്നും ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. നഗരത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് ജില്ലാ അധികാരികള്‍. ബെംഗളൂരു അർബൻ ജില്ല കഴിഞ്ഞാൽ കർണാടകയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മൈസൂരുവിലാണ്. നിരക്ക് വര്‍ധനവ് റെയില്‍വേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കുമെന്നാണ് അധികാരികളുടെ പ്രതീക്ഷ.

ബെംഗളൂരു കെഎസ്ആര്‍ സ്റ്റേഷന്‍, ബെംഗളുരു കന്റോണ്‍മെന്റ്, യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 ല്‍ നിന്ന് 50 രൂപയായി നേരത്തെ ഉയര്‍ത്തിയിരുന്നു. മുംബൈ (സിഎസ്ടി), ഭൂസവാല്‍, നാഗ്പൂര്‍, സോളാപൂര്‍, പൂനെ എന്നിവിടങ്ങളിലെ അഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള 250 ഓളം റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം നിരക്കുകള്‍ ഇതിനകം വര്‍ധിപ്പിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.