Follow the News Bengaluru channel on WhatsApp

ബിബിഎംപിയില്‍ പുതുതായി 45 വാര്‍ഡുകള്‍ കൂടി

ബെംഗളൂരു : ബൃഹത് ബെംഗളൂരു നഗരപാലികെയില്‍ 45 വര്‍ഡുകള്‍ കൂടി രൂപീകരിക്കുന്നു. വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഭരണ നിര്‍വഹണത്തില്‍ മാറ്റം വരുത്താനുമായി നിയോഗിച്ച ജനപ്രതിനിധികളുടെ സംയുക്ത സമിതി യോഗത്തിലാണ് പുതുതായി 45 വാര്‍ഡുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനമായത്. ഇതോടെ നിലവിലുള്ള 198 വാര്‍ഡുകള്‍ 243 എണ്ണമായി വര്‍ധിക്കും. ബിബിഎംപിയില്‍ ആകെ വാര്‍ഡുകള്‍ 225 മുതല്‍ 250 വരെയാക്കാനുള്ള 2020 ലെ കര്‍ണാടക മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബില്ലിന് ഗവര്‍ണര്‍ വാജുഭായ് വാല അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്തിമ തീരുമാനം എടുത്തത്. വാര്‍ഡുകളുടെ വിഭജനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ബിബിഎംപി കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ തീരുമാനിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.