കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന പാതയില്‍ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍

ബെംഗളൂരു: കേരള കര്‍ണാടക അന്തര്‍സംസ്ഥാന പാതയില്‍ ആംബുലന്‍സ് ഡ്രൈവറെ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. നാലംഗ കവര്‍ച്ചാ സംഘത്തിലെ മുഖ്യ ആസൂത്രകനും മൈസൂരു സ്വദേശിയുമായ ആര്‍ സുനിലുമാണ് അറസ്റ്റിലായത്. കവര്‍ച്ചക്ക് ഉപയോഗിച്ച സുനിലിന്റെ KA09 MA 5493 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറും മൈസൂരു പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ചാ ശ്രമം നടന്നത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടെ ആശുപത്രിയിലേക്ക് രോഗിയെ എത്തിച്ച് തിരിച്ചു വരികയായിരുന്നു കെഎംസിസി യുടെ ആംബുലന്‍സ്.

പുലര്‍ച്ചെ നഞ്ചന്‍കോടിനും മൈസൂരുവിനും ഇടയില്‍ വെച്ച് മാരകായുധങ്ങളുമായി ബൈക്കിലും കാറിലും പിന്തുടര്‍ന്ന് എത്തിയ കൊള്ളസംഘം ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി മൊബൈലും പണവും നല്‍കാന്‍ ആംബുലന്‍സ് ഡ്രൈവറോട്  ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവറായ ഹനീഫും മെഡിക്കല്‍ സ്റ്റാഫായ മനോജുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. അക്രമികള്‍ ഭീഷണിപ്പെടുത്തുന്നതിനിടെ ആംബുലന്‍സിന്റെ എല്ലാ സൈറനുകളും തന്ത്രപരമായി ഹനീഫ് മുഴക്കിയതോടെ ശബ്ദം കേട്ട്  സമീപത്തുണ്ടായിരുന്ന പോലീസ് പട്രോളിംഗ് വാഹനം സ്ഥലത്തെത്തത്തി. ഇതോടെ കൊള്ള സംഘം രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ കൊള്ളസംഘം എത്തിയ വാഹനത്തിന്റെ ചിത്രം ഡ്രൈവര്‍ ഹനീഫ് എടുത്തിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ സഹായകരമായത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.